തമിഴ് അരങ്ങേറ്റത്തിന് മലയാളി സംവിധായകന്‍ എ ബി ബിനില്‍; നായകന്‍ വടിവേലു

Published : Mar 02, 2026, 04:46 PM IST
malayalam director ab binil tp debut in kollywood with vadivelu as hero

Synopsis

പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ. ബി. ബിനിൽ തമിഴ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നു. പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്. കോർട്ട് റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യസന്ധനും ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിൻ്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷകൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടയും അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു. ഏപ്രിൽ ആദ്യ വാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രണ്ടാമത്തെ കല്യാണം പുള്ളി ഇങ്ങോട്ട് ഇഷ്‍ടം പറഞ്ഞതാണ്, അതും വേര്‍പിരിഞ്ഞു, ആ സമയത്ത് തളർന്നുപോയി: നടി ആൻമരിയ
ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം! 'ആട് 3' ലെ ആ സര്‍പ്രൈസ് ഇനി ഒഫിഷ്യല്‍