ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

Published : Jun 26, 2023, 11:27 PM IST
ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

Synopsis

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഇന്ന് രാത്രിയോടെ മരണം സംഭവിച്ചത്

തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ (46) അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില വഷളായതിനെ തുടർന്ന് ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. യക്ഷിയും ഞാനും അടക്കം ഉള്ള സിനിമകളിലെ ക്യാമറമാൻ ആയിരുന്നു. സംസ്കാരം നാളെ നടക്കും.

ഇന്ന് മലയാള സിനിമാ രംഗത്ത് നിന്ന് ഓർമ്മയിലേക്ക് മറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് നവാസ് ഇസ്മായി. മുതിർന്ന നാടക - സിനിമാ നടൻ സിവി ദേവും ഇന്ന് വൈകിട്ട് മരിച്ചിരുന്നു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ മരണം സംഭവിച്ചത്. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ച കലാകാരനായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്
'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ