തിരുവനന്തപുരത്ത് കഞ്ചാവുമായി നവാഗത സിനിമ സംവിധായകൻ അറസ്റ്റിൽ

Published : May 06, 2025, 06:56 PM IST
തിരുവനന്തപുരത്ത് കഞ്ചാവുമായി നവാഗത സിനിമ സംവിധായകൻ അറസ്റ്റിൽ

Synopsis

ഗോഡ്സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൾ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകനെ എക്സൈസ് പിടികൂടി. ഗോഡ്സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൾ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്.

അതേസമയം, കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ ഇന്ന് പിടികൂടിയിരുന്നു. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കളം പിടിക്കാൻ ഇനി ഹണി റോസ്; 'റേച്ചൽ' മൂന്നാം നാൾ തിയറ്ററുകളിൽ
മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം