മെന്‍റലിസം വിഷയമാക്കി 'ഡോ. ബെന്നറ്റ്'; ചിത്രീകരണം ആരംഭിച്ചു

Published : May 01, 2025, 04:55 PM ISTUpdated : May 01, 2025, 04:58 PM IST
മെന്‍റലിസം വിഷയമാക്കി 'ഡോ. ബെന്നറ്റ്'; ചിത്രീകരണം ആരംഭിച്ചു

Synopsis

പുതുമുഖം ജിൻസ് ജോയ് നായകനായെത്തുന്ന സിനിമ. 

പുതിയ കാലഘട്ടത്തിൽ ഏറെ ചർച്ചയായി മാറിയ മെന്‍റലിസം വിഷയമാക്കിക്കൊണ്ട് എത്തുന്ന 'ഡോ. ബെന്നറ്റ്' സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസര പ്രദേശങ്ങളിൽ പുരോഗമിക്കുന്നു. പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻ്റെ സംവിധാനം ടിഎസ് സാബു നിർവ്വഹിക്കുന്നു. വിആർ മൂവി ഹൗസിൻ്റെ ബാനറിൽ വിനോദ് വാസുദേവനാണ് നിർമ്മാണം.സിനിമയുടെ പൂജ ചടങ്ങിൽ എഡിജിപി ശ്രീജിത് ഐപിഎസ്,‍ ഡിവൈഎസ്പി സുനിൽ ചെറുകടവ്, സി ഐ ദാമോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുതുമുഖം ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയിൽ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷ സീനത്ത് ആണ് നായിക. ഐപിഎസ് കഥാപാത്രമായാണ് ആയിഷ എത്തുന്നത്. കോട്ടയം നസീർ, ജിനീഷ് ജോയ് ഷാജു ശ്രീധർ, ജയകൃഷ്ണൻ, മധു കലാഭവൻ,ദിവ്യ നായർ എന്നിവരാണ് മറ്റു താരങ്ങൾ സൈക്കോ ത്രില്ലർ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചേർന്ന സിനിമയിൽ ഒട്ടേറെ യൂട്യൂബ് ഇൻഫ്ലുവൻസേഴ്സും അഭിനയിക്കുന്നുണ്ട്. 160ഓളം സപ്പോർട്ടിംഗ് ആക്ടേഴ്സും ചിത്രത്തിലുണ്ട്. 

'എന്റെ മാനസികാവസ്ഥയും ജീവിതവും നിങ്ങളറിയണം'; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

കാസർഗോഡ്, കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു ദീർഘകാലം സിനിമാ മേഖലയിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന, ശേഷമാണ് ടിഎസ് സാബു സംവിധാനത്തിലേക്ക് കടക്കുന്നത്. വിനോദ് വാസുദേവൻ ഏറെ നാൾ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ശ്രദ്ധേയനായ മെന്‍റലിസ്റ്റ് ഷമീർ ആണ് സിനിമയുടെ കഥയൊരുക്കുന്ന, തിരക്കഥ സംഭാഷണം, മധു കലാഭവൻ,ഛായാഗ്രഹണം: ചന്ദ്രൻ ചാമി, എഡിറ്റർ സനോജ് ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജിത്ത്, ആർട്ട്: വേലു വാഴയൂർ, മേക്കപ്പ്: മനോജ് അങ്കമാലി, കോസ്റ്റ്യൂം: ബുസി ബോബി ജോൺ പ്രൊഡക്ഷൻ കൺട്രോളർ: ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ജസ്റ്റിൻ കൊല്ലം, മ്യൂസിക് ഡയറക്ടർ, ഗിച്ചു ജോയ്, ഗാനരചന, സുനിൽ ചെറുകടവ്, സ്റ്റിൽ, അരുൺകുമാർ വി,എ, ഡിസൈനിങ്, സനൂപ്, E c, പി ആർ ഓ, ആതിര ദിൽജീത്ത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 'കാന്താ' ഒടിടിയിൽ; നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
'ഫെമിനിച്ചി ഫാത്തിമ' നാളെ മുതൽ ഒടിടിയിൽ