
മലയാളത്തിന്റെ പ്രിയ താരം സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് "ഒരു കടത്ത് നാടൻ കഥ ". നവാഗതനായ പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ത്രില്ലർ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രം നാളെ തിയേറ്ററിലെത്തും.
തെന്നിന്ത്യന്‍ താരം പ്രദീപ് റാവത്ത് വില്ലൻ വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. റിതേഷ് കണ്ണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ഉമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. അതിനെ തുടർന്ന് ഓപ്പറേഷന് പണം കണ്ടെത്താൻ കുഴൽ പണം കടത്താൻ തയ്യാറാവുന്ന ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം രാവിലെ എട്ടു മുതൽ വൈകിട്ട് ആറു മണി വരെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ തിരക്കഥ പീറ്റർ സാജൻ , അനൂപ്മാധവ് എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ക്യാമറ ജോസഫ് .സി .മാത്യു, സംഗീതം അൽഫോൻസ് ജോസഫും നിർവഹിച്ചിരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ