'കളങ്കാവൽ' എന്ന ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രമായി മാറുന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് നടി രജിഷ വിജയൻ. കൃഷാന്ത്‌ ഒരുക്കുന്ന മസ്തിഷ്ക മരണം എന്ന ചിത്രമാണ് രജിഷയുടെ പുതിയ ചിത്രം

മമ്മൂട്ടി കഥാപാത്രമായി മാറുന്നത് അറിയാൻ കഴിയില്ലെന്ന് രജിഷ വിജയൻ. കളങ്കാവൽ എന്ന ഹച്ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ മുൻ നിർത്തിയാണ് രജിഷ വിജയൻ സംസാരിച്ചത്. ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ രജിഷ വിജയനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി പ്രതിനായകനായി എത്തിയ ചിത്രത്തിൽ വിനായകൻ ആയിരുന്നു നായകനായി എത്തിയത്.

അത്രയും നേരം മമ്മൂക്കയുമായി സംസാരിച്ചിരുന്ന് പെട്ടെന്ന് അദ്ദേഹം കഥാപാത്രമായി മാറിയെന്നും, തന്നെ സംബന്ധിച്ച് അത് കാണാൻ കഴിയുക അവിടെ ഒരു ഫ്രെയിമിൽ എങ്കിലും നിൽക്കാൻ പറ്റുക എന്നതായിരുന്നു എക്സൈറ്റ് ചെയ്യിച്ചതെന്നും രജിഷ വിജയൻ പറയുന്നു.

"കഥാപാത്രമായി മാറുന്നത് അറിയാൻ പറ്റുന്നില്ല എന്നതാണ് മമ്മൂക്കയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ പാഠം. പല അഭിനേതാക്കളും കഥാപാത്രമായി സ്വിച്ച് ചെയ്യുമ്പോൾ നമുക്ക് മനസിലാകും, എവിടെയെങ്കിലും ഒരു റിയാക്ഷൻ അവിടെ സംഭവിക്കും. പക്ഷെ ഇത് വളരെ സ്മൂത്ത് ആയി എപ്പോൾ മമ്മൂക്കയിൽ നിന്ന് സ്റ്റാൻലി ദാസ് ആയി എന്ന് ഞാൻ പോലും അറിഞ്ഞില്ല. അത്രയും നേരം മമ്മൂക്കയുമായി സംസാരിച്ചിരുന്ന് പെട്ടെന്ന് അദ്ദേഹം കഥാപാത്രമായി മാറി. എന്നെ സംബന്ധിച്ച് അത് കാണാൻ കഴിയുക അവിടെ ഒരു ഫ്രെയിമിൽ എങ്കിലും നിൽക്കാൻ പറ്റുക എന്നത് തന്നെ ആയിരുന്നു എക്സൈറ്റ് ചെയ്യിച്ചത്." രജിഷ വിജയൻ പറയുന്നു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രജിഷയുടെ പ്രതികരണം.

പ്രതീക്ഷയേകി ‘മസ്തിഷക മരണം’

അതേസമയം കൃഷാന്ത്‌ ഒരുക്കുന്ന മസ്തിഷ്ക മരണം എന്ന ചിത്രമാണ് രജിഷയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ ഒരുക്കുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിലെ കോമള താമര എന്ന ഗാനം ഇതിനോടകം വൈറലാണ്. കരിയറിൽ ഇതുവരെ കാണാത്ത ബോൾഡ് ലുക്കിലാണ് രജിഷ ഗാനത്തിൽ എത്തിയിരിക്കുന്നത്.

YouTube video player