എല്ലാവരും കുറ്റം മാത്രമേ കണ്ടുപിടിക്കൂ, നല്ല വശങ്ങള്‍ പറയില്ല, വൈകാരികമായി പ്രതികരിച്ച് ഷെയ്ൻ നിഗം

Published : Oct 24, 2019, 02:22 PM ISTUpdated : Oct 24, 2019, 02:25 PM IST
എല്ലാവരും കുറ്റം മാത്രമേ കണ്ടുപിടിക്കൂ, നല്ല വശങ്ങള്‍ പറയില്ല, വൈകാരികമായി പ്രതികരിച്ച് ഷെയ്ൻ നിഗം

Synopsis

മാനേജറെ വിളിച്ച് ജോബി ജോര്‍ജ്ജ് കുടുംബത്തെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത് എന്ന് ഷെയ്ൻ നിഗം.

ജോബി ജോര്‍ജ്ജ് കുടുംബത്തെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത് എന്ന് നടൻ ഷെയ്‍ൻ നിഗം.  പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ ഷെയ്ൻ നിഗവും ജോബി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം.

വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്‍നങ്ങളുണ്ടായിരുന്നു. ഞാനായിട്ട് പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നുകരുതി മിണ്ടാതിരുന്നതാണ്. മൂന്നാമത്തെ തവണ പ്രശ്‍നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. മാനേജറെ വിളിച്ച് കുടുംബത്തെപ്പോലും മോശമായി പറഞ്ഞു. അപ്പോഴാണ്  ലൈവില്‍ വന്നത്. 25 ദിവസം പ്ലാന്‍ ചെയ്‍തിട്ട് 16 ദിവസം കൊണ്ടാണ് ഞാന്‍ ജോബിച്ചേട്ടന്റെ ഷെഡ്യൂള്‍ തീര്‍ത്തുകൊടുത്തത്. നല്ല വശങ്ങള്‍ ആരും പറയില്ല. കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കൂ- ഷെയ്ൻ നിഗം പറഞ്ഞു.  വളരെ വൈകാരികമായിട്ടായിരുന്നു ഷെയ്‍ൻ നിഗത്തിന്റെ പ്രതികരണം. ചര്‍ച്ചയില്‍ തൃപ്‍തനാണെന്നും ഷെയ്ൻ നിഗം പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പരിപാടിക്കെത്തിയ കാണികളോട് വേടന്‍റെ ഉപദേശം; 'ഇലക്ഷൻ വരാൻ പോകുന്നു, നോക്കി വോട്ട് ചെയ്യുക, നോക്കി വോട്ട് ചെയ്യുക'
കാൻസർ വേദനയിലും ആ കണ്ണുകളിൽ തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല: ശിഷ്യയെ കുറിച്ച് ആശാ ശരത്ത്