മലയാളത്തില്‍ നിന്ന് മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം കൂടി; 'തഗ്ഗ് സിആർ 143/24' പൂർത്തിയായി

Published : May 01, 2025, 12:17 PM IST
മലയാളത്തില്‍ നിന്ന് മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം കൂടി; 'തഗ്ഗ് സിആർ 143/24'  പൂർത്തിയായി

Synopsis

നവാഗതനായ ബാലു എസ് നായർ  തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം

പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവെസ്റ്റിഗേഷൻ. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ഈ ഗണത്തില്‍ പെടുന്ന മറ്റൊരു ചിത്രവും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. പ്ലാൻ ബാലു എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ സന്ധ്യ സുരേഷ് നിർമ്മിച്ച് നവാഗതനായ ബാലു എസ് നായർ  തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന ചിത്രമാണ് അത്.  

ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവും ഏറെ സസ്പെൻസും നിലനിര്‍ത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറക്കാര്‍ പറയുന്നു. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ് നായർ, സി. എം. ജോർജ്, സന്ധ്യ, ക്ലയർ സി, ജോൺ ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നിഹാസ്, സന്തോഷ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ നിഹാരിക, സംഗീതം എബി ഡേവിഡ്, ഛായാഗ്രഹണം ജഗൻ പാപ്പച്ചൻ, എഡിറ്റിംഗ് & ഡി.ഐ. ജിതിൻ കുമ്പുകാട്ട്, കലാസംവിധാനം അനീഷ് വി. കെ, മേക്കപ്പ് മാളൂസ് കെ പി, രാഹുൽ നരുവാമൂട്, കോസ്റ്റ്യൂംസ് അസീസ് പാലക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ പ്ലാമ്പൻ, ക്രിയേറ്റീവ് അസിസ്റ്റൻ്റ് അലൻ. കെ. ജഗൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അഭിലാഷ് ഗ്രാമം, പ്രൊഡക്ഷൻ മാനേജർ മനീഷ് ടി എം, ഡിസൈൻ ഡാവിഞ്ചി സ്റ്റുഡിയോ, പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ രാജൻ മാസ്ക്ക്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു