പുരസ്‍കാര നേട്ടങ്ങളുമായി 'നാല്‍പതുകളിലെ പ്രണയം'

Published : May 01, 2025, 11:11 AM IST
പുരസ്‍കാര നേട്ടങ്ങളുമായി 'നാല്‍പതുകളിലെ പ്രണയം'

Synopsis

രമേശ് എസ് മകയിരം രചനയും സംവിധാനവും

ദേശീയ, അന്തര്‍ദേശീയ പുരസ്കാര നേട്ടങ്ങളുമായി മലയാള ചിത്രം നാല്‍പതുകളിലെ പ്രണയം. രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ഇത്. പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ, ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവൽ എന്നിവയിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ചറിന്റെ ഔട്ട്സ്റ്റാന്റിങ് അച്ചീവ്‌മെന്റ് അവാർഡ്, കൊടൈക്കനാൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ എന്നീ അവാർഡുകളും കരസ്ഥമാക്കി. മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ജൂറി പുരസ്‌കാരവും സ്വന്തമാക്കി.

ജെറി ജോൺ, ആശ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമ പ്രവർത്തകനുമായ രമേശ് എസ് മകയിരം ഒരുക്കിയ ചിത്രത്തിൽ മെർലിൻ, ക്ഷമ, ഗിരിധർ, ധന്യ, മഴ പാർഥിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. രമേശ് എസ് മകയിരം, ആശാ വാസുദേവൻ നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകരുന്നു. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ.

മഴ ഫിലിംസ്, ആർ ജെ എസ് ക്രീയേഷൻസ്, ജാർ ഫാക്ടറി എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഫെസ്റ്റിവൽ ക്യുറേറ്റര്‍- അജയ് എസ് ജയൻ, എഡിറ്റർ ലിനോയ് വർഗീസ് പാറിടയിൽ, ആർട്ട്- ശ്രുതി ഇ വി, സൗണ്ട് ഡിസൈൻ-  ഷാജി മാധവൻ, മേക്കപ്പ്- ബിനു സത്യൻ, നവാസ് ഷെജി, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, അസ്സോസിയേറ്റ് ഡയറക്ടർ- ഷാജി അജോൺ, അവനേഷ്, ജോസ്, ഡിസൈൻ, ആർക്കേ കെ, പി ആർ ഒ- എ എസ് ദിനേശ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്