
കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും തന്മയത്തത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയത്തിലേറിയ പരമ്പരയാണ് 'സാന്ത്വനം'. ഏട്ടാനുജന്മാരുടെ സ്‌നേഹവും, കരുതലും എല്ലാമായിരുന്നു സീരിയലിലെ പ്രധാന പ്രതിപാദ്യവും. പ്രസവം കഴിഞ്ഞിരിക്കുന്ന 'അപ്പു'വിനേയും കുഞ്ഞിനേയും നോക്കാനായി വീട്ടിലെത്തിയ 'കാര്‍ത്ത്യായനി'യും വ്യക്തമാക്കുന്ന വീട്ടിലെ ഐക്യത്തെക്കുറിച്ചാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി ആകെ പതറിപ്പോയ അവസ്ഥയിലാണ് 'സാന്ത്വനം' വീടുള്ളത്.
സാമ്പത്തികമായ തിരിമറികളോടെ ബന്ധങ്ങളില്‍ ഉലച്ചില്‍ വരാനായിട്ടിന് അധികം എപ്പിസോഡുകളില്ല എന്നാണ് പ്രേക്ഷക്ഷകര്‍ കരുതുന്നതും. 'അഞ്ജു'വും 'ശിവനും' വരുത്തിവയ്ക്കുന്ന കടക്കെണിയിലേക്ക് കൂപ്പുകുത്താനൊരുങ്ങുകയാണ് വീട്. 'ശിവനും' 'അഞ്ജലി'ക്കും വീട്ടുകാരോട് ചര്‍ച്ച ചെയ്യാതെ, വീട് പണയപ്പെടുത്തി വന്‍തുക നല്‍കിയതിന്റെ അബദ്ധത്തിലാണ് 'ബാലേട്ടനു'ള്ളത്. അതോടൊപ്പംതന്നെ ജോലി നഷ്‍ടമായിരിക്കുന്ന 'ഹരി' ബാലനോട് സഹായം തേടുന്നുമുണ്ട്.
എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍, 'ലക്ഷ്‍മിയമ്മ' പറയുന്നത് തങ്ങളുടെ മക്കള്‍ എല്ലാം പരസ്‍പരം പങ്കുവയ്ക്കുന്നവരാണെന്നും, അതാണ് അവരുടെ സ്‌നേഹത്തിന്റെ അടിത്തറയെന്നുമാണ്. അതുകേട്ട് 'കാര്‍ത്ത്യായനി' പറയുന്നത്, ഇങ്ങനെയുള്ള കുടുംബം ഇപ്പോള്‍ വളരെ വിരളമാണെന്നും, എല്ലാവരും പണത്തിന്റെ പേരില്‍ തല്ലിപ്പിരിഞ്ഞുപോകാറാണ് പതിവെന്നുമാണ്. അത് കേള്‍ക്കുന്ന 'ബാലനും', 'ശിവനു'മെല്ലാം ആകെ ഞെട്ടുന്നുണ്ട്. തങ്ങള്‍ ഒളുപ്പിച്ചിരിക്കുന്ന കള്ളമെത്ര വലുതാണെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 'ശിവന്‍' പാതിയില്‍ നിര്‍ത്തി റൂമിലേക്ക് പോയി ആകെ ഉരുകുകയാണ് ചെയ്യുന്നത്. ഹരി തിരികെ ചോദിച്ച പണം എങ്ങനെ തിരികെ നല്‍കും എന്നുപോലും 'ശിവന്' അറിയില്ല.
'ദേവി'യെ 'അപ്പു'വിന്റെ മുറിയില്‍നിന്നും മാറ്റുന്നുണ്ട്. താന്‍ കുഞ്ഞിനെ നോക്കാനാണ് എത്തിയിരിക്കുന്നതെന്നും അതുകൊണ്ട് ഇനിമുതല്‍ ഇവര്‍ക്കൊപ്പം ഞാനാണ് കിടക്കുന്നതെന്നുമാണ് 'കാര്‍ത്ത്യായനി' പറയുന്നത്. അത് 'ദേവി'ക്ക് വളരെയധികം വിഷമമുണ്ടാക്കുന്നുണ്ട്. 'അപ്പു'വിന്റെ കുഞ്ഞിനെ തന്റെ കുഞ്ഞിനെപ്പോലെ താലോലിച്ച് നടന്നതും, സ്വപ്‌നങ്ങള്‍ നെയ്‍തതുമെല്ലാം 'ദേവി'യാണല്ലോ. 'ദേവിയേടത്തി' പോയി നന്നായിയുറങ്ങൂവെന്ന് 'അപ്പു' പറയുന്നതും 'ദേവി'ക്ക് സങ്കടമുണ്ടാക്കുന്നുണ്ട്. വിഷമമായെങ്കില്‍ ആ റൂമില്‍ കിടന്നോളൂവെന്ന് പറഞ്ഞ 'ഹരി'യോട് അതിന് 'അപ്പു'വിന് സമ്മതം വേണ്ടെയെന്നാണ് 'ദേവി' ചോദിക്കുന്നത്. 'കാര്‍ത്ത്യായനി'യെ അവിടെ ആവശ്യമില്ലെന്നും കുഞ്ഞിനെ താന്‍ നോക്കിക്കോളാമെന്നുമാണ് 'ദേവി' 'ബാലനോ'ട് വ്യക്തമാക്കുന്നത്. 'ദേവി'യുടെ സങ്കടം കുട്ടിയുടെ കാര്യത്തിലാണെങ്കില്‍, ബാക്കി എല്ലാവരുടേയും പ്രശ്‌നം സാമ്പത്തികമാണ്.
Read More: 'ഡേറ്റിംഗ് ആപ്പിലൊന്നും പോകേണ്ട', സാധികയെ വിവാഹം കഴിക്കണമെന്ന് അവതാരകൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക