രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചു, ലൈംഗികാതിക്രമം; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ് 

Published : Jan 11, 2025, 07:52 PM IST
രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചു, ലൈംഗികാതിക്രമം; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ് 

Synopsis

ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാത്രി സീരിയൽ ചിത്രീകരണത്തിനിടെ മദ്യലഹരിയിൽ ഇയാൾ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. 

തിരുവനന്തപുരം :  ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാത്രി സീരിയൽ ചിത്രീകരണത്തിനിടെ മദ്യലഹരിയിൽ ഇയാൾ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. സിരീയലിന്റെ നിർമ്മാതാവിനോട് യുവതി പരാതി പറഞ്ഞതോടെ, ഇയാളെ സീരിയലിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിർമ്മാതാവ് മാറിയതോടെ വീണ്ടും ഈ സീരിയലിന്റെ കൺട്രോളറായെത്തിയ അസീം, ഭീഷണിപ്പെടുത്തിയെന്നും ജോലിയിൽ നിന്ന് ഒഴിവാക്കിയെന്നും പരാതിക്കാരി പറയുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടരുന്നുവെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.

8 വയസുള്ള കുട്ടിയോട് ക്രൂരത കാട്ടിയ ശേഷം മുങ്ങി, 9 വർഷത്തോളം ഒളിവ് ജീവിതം; ഹോട്ടലിലെ ജോലിക്കിടെ പൊലീസ് പൊക്കി

 

 


 

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ