ഇതെന്ത് നീക്കം?, ചെസ് കളിക്കുന്ന മല്ലിക ഷെരാവത്തിന് പരിഹാസം

By Web TeamFirst Published Sep 5, 2020, 1:33 PM IST
Highlights

ചെസ്സിന്റെ അടിസ്ഥാന തത്വം പോലും മല്ലികാ ഷെരാവത്തിന് അറിയില്ലെന്നാണ് പരിഹാസം.

മല്ലിക ഷെരാവത്ത് ചെസ് കളിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ചെസിന്റെ അടിസ്ഥാന തത്വം വരെ അറിയാത്ത രീതിയിലാണ് ഫോട്ടോയിലുള്ള കരുക്കള്‍ എന്നതാണ് കാര്യം.

ശ്രദ്ധയോടെ ചിന്തിച്ച് അടുത്ത നീക്കത്തിനായി നോക്കി ഇരിക്കുന്നു എന്നായിരുന്നു മല്ലിക ഷെരാവത്ത് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. മല്ലിക ഷെരാവത്തിന്റെ ചെസ് ബോര്‍ഡില്‍ രണ്ട് മന്ത്രിമാരുണ്ട്. മാത്രവുമല്ല കരുക്കളെ ചെസ് ബോര്‍ഡില്‍ വെച്ചതും ശരിയായ തരത്തില്‍ അല്ല. എന്തായാലും ചെസ് കളിക്കാനറിയാത്ത മല്ലികാ ഷെരാവത്ത് വലിയ കാര്യത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്‍തതിനെ പരിഹസിക്കുകയാണ് ആരാധകര്‍.

click me!