മാളികപ്പുറം തകര്‍പ്പന്‍ ചിത്രമോ?; ആദ്യ പ്രതികരണങ്ങള്‍

Published : Dec 30, 2022, 01:20 PM IST
മാളികപ്പുറം തകര്‍പ്പന്‍ ചിത്രമോ?; ആദ്യ പ്രതികരണങ്ങള്‍

Synopsis

ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് തുടങ്ങി. മികച്ച അഭിപ്രായങ്ങളാണ് ആദ്യഷോയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്.   

തിരുവനന്തപുരം:  ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം തിയറ്ററുകളിൽ എത്തി. ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് തുടങ്ങി. മികച്ച അഭിപ്രായങ്ങളാണ് ആദ്യഷോയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. 

 

കഴിഞ്ഞ ദിവസം ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മാളികപ്പുറം എത്തുമ്പോള്‍ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങൾ തന്നെ കണ്ടെത്തുമായിരിക്കും എന്നും ഉണ്ണി പറയുന്നു. മനോഹരമായ ഒരു ചിത്രമാകും മാളികപ്പുറം അയ്യപ്പസ്വാമിയുടെ ഭക്തർ ഓരോരുത്തർക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് താൻ ഗ്യാരന്റിയാണെന്നും നടൻ കുറിച്ചു. 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ  വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ  നിര്‍മ്മാതാക്കള്‍.

'അവതാറി'നും 'കാപ്പ'യ്‍ക്കുമൊപ്പം തിയറ്ററുകളിലെ പുതുവര്‍ഷാഘോഷത്തിന് അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍

'അയ്യപ്പ ഭക്തർക്ക് രോമാഞ്ചം പകരുന്ന സിനിമയാകും, ഞാൻ ഗ്യാരന്റി': മാളികപ്പുറത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍