ചരിത്രം കുറിക്കാൻ മമ്മൂട്ടിയുടെ 'മാമാങ്കം'; ചിത്രം ഡിസംബർ 12ന് തിയേറ്ററിലെത്തും

Published : Dec 07, 2019, 05:46 PM ISTUpdated : Dec 07, 2019, 05:54 PM IST
ചരിത്രം കുറിക്കാൻ മമ്മൂട്ടിയുടെ 'മാമാങ്കം'; ചിത്രം ഡിസംബർ 12ന് തിയേറ്ററിലെത്തും

Synopsis

വമ്പന്‍ കാന്‍വാസില്‍ 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കം ഡിസംബർ 12ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല തിയേറ്ററുകളിലും ആദ്യ ദിന ടിക്കറ്റുകള്‍  വിറ്റഴിക്കപ്പെട്ടിരുന്നു. വമ്പന്‍ കാന്‍വാസില്‍ 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക. 

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ എം. പദ്‌മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും ഗാനത്തിനും  മികച്ച വരവേല്‍പ്പായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. 


ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.  ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇതുവരെ നഷ്ടം 100 കോടി, ഒടുവില്‍ തന്ത്രപരമായ നീക്കവുമായി 'ജനനായകന്‍' നിര്‍മ്മാതാക്കള്‍; പ്രതീക്ഷിക്കാമോ സര്‍പ്രൈസ്?
അവസാന നിമിഷം തീരുമാനം; 'ഉദയനാണ് താരം' റീ റിലീസ് മാറ്റിയത് ഇക്കാരണത്താല്‍