മോശം അനുഭവം ഉണ്ടായിട്ടുണ്ട്, പേടി തോന്നാറുണ്ട്; തുറന്നുപറഞ്ഞ് മമിത ബൈജു

Published : Sep 03, 2023, 11:39 AM IST
മോശം അനുഭവം ഉണ്ടായിട്ടുണ്ട്, പേടി തോന്നാറുണ്ട്; തുറന്നുപറഞ്ഞ് മമിത ബൈജു

Synopsis

ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് ദുൽഖർ സൽമാൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു നടി.

ചുരുങ്ങിയ സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് മമിത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ മമിത നിരവധി സിനികളിൽ അഭിനയിച്ചു കഴിഞ്ഞു. നിവിൻ പോളി നായകനായ രമചന്ദ്രബോസ്& കോയിൽ ആണ് മമിത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഈ അവസരത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുക ആണ് മമിത. 

ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് ദുൽഖർ സൽമാൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു നടി. ''പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം'' എന്ന് മമിത പറയുന്നു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.  

എങ്ങും 'ആർഡിഎക്സ്' വിളയാട്ടം; ചിത്രത്തിൽ പ്രണവിനെ പരി​ഗണിച്ചിരുന്നോ? ആലോചനയിലുണ്ടായ താരങ്ങൾ

ആളുകളെയാണോ ക്യാമറയെയാണോ പേടിക്കേണ്ടത് എന്ന ചോദ്യത്തിനും മമിത മറുപടി പറയുന്നുണ്ട്. ''അക്കാര്യത്തിൽ ഞാന്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. അല്ലാതെ പ്രത്യേകിച്ച് എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ഒന്നുമില്ലല്ലോ. ഞാന്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ് ആയിരിക്കും ഇട്ടിട്ട് പോവുക. ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപോയെന്ന് വരാം. അതുപക്ഷെ പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെടില്ല. ശ്രദ്ധിച്ചാല്‍ നമ്മളത് ശരിയാക്കും. ചിലപ്പോള്‍ ശ്രദ്ധിക്കില്ല. അപ്പോള്‍ ക്യാമറ അങ്ങോട്ട് തന്നെയാകും ഫോക്കസ് ചെയ്യുക. അതിനിപ്പോള്‍ എന്താണ് പറയുക? എത്രയെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യും. നമ്മള്‍ എപ്പോഴും ഇതും നോക്കിയല്ലല്ലോ ഇരിക്കുന്നത്'' മമിത പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു