
വിജയ് നായകനായ ജനനായകന്റെ ഓഡിയോ ലോഞ്ച് മലേഷ്യയില്‍ വെച്ച് നടന്നിരുന്നു. അന്ന് മലയാളി താരം മമിത ഒരു പാട്ട് പാടുകയും ചെയ്‍തിരുന്നു. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ഗാനമാണ് മമിത പാടിയത്. "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടുന്നത്. ഇത് വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ അതേ പാട്ട് ഒരു ചടങ്ങില്‍ പാടാൻ ആവശ്യപ്പെട്ടപ്പോള്‍ മമിത നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
"നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..", എന്ന ഭാഗമാണ് മമിത പാടിയത്. ആ വേളയിൽ വേദിയിൽ ഇരുന്നവർ കരഘോഷം മുഴക്കിയെങ്കിലും വീഡിയോ പുറത്തുവന്നതോടെ ട്രോളന്മാർ അതേറ്റെടുത്തു. ഒപ്പം മമിത പാടുന്ന സമയത്തെ വിജയ്‍യുടെ മുഖഭാവവും നടിയുടെ ഡാൻസും എല്ലാം ട്രോളുകൾക്ക് കാരണമായി.
ജെഎഫ്‍ഡബ്യു മൂവി അവാര്‍ഡ് വേദിയിലായിരുന്നു പുതിയ സംഭവം. ചടങ്ങിയ ഡ്യൂഡിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കവേ സ്‍ക്രീനില്‍ മമിത നാളൈ നാളൈ എന്ന ഗാനം ആലപിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. വലിയ ആരവും വീഡിയോയ്‍ക്ക് ലഭിച്ചു. തുടര്‍ന്ന് അവതാരകൻ മമിതയോട് ആ പാട്ട് വീണ്ടും പാടാമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടണ്ണാ..വിട്ട്ട്ങ്കേ എന്നായിരുന്നു നടിയുടെ മറുപടി. പകരം മറ്റൊരു സമ്മാനം ആരാധകര്‍ക്കായി നല്‍കി മമിത. മമിത ഡാൻസ് ചെയ്യുന്ന വീഡിയോയും സ്‍ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പൂട്ടി വെച്ച കുതിര എന്ന ഗാനത്തിന് വേണ്ടി നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രദര്‍ശിപ്പിച്ചത്. ആരാധകരുടെ ആവശ്യപ്രകാരം മമിത അവാര്‍ഡ് വേദിയില്‍ നൃത്തം ചെയ്‍തു.
എച്ച് വിനോദാണ് ജനനായകൻ സിനിമ സംവിധാനം ചെയ്യുന്നത്. സജീവ രാഷ്‍ട്രീയ പ്രവേശനം നടത്തിയതിനാല്‍ ഇത് വിജയ്‍യുടെ അവസാന സിനിമയായിട്ടാണ് വിലയിരുത്തുപ്പെടുന്നത്. തന്റെ അവസാന സിനിമയായിരിക്കും ഇത് എന്ന് വിജയ് പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. തമിഴ് സിനിമയെ 1000 കോടി ക്ലബിലെത്തിച്ച് വിജയ്‍ക്ക് വിട പറയാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ