'ഇന്ത്യൻ സിനിമക്ക് അഭിമാനകരമായ അത്ഭുത നേട്ടം', കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തെ വാഴ്ത്തി മമ്മൂട്ടിയും മോഹൻലാലും

Published : May 26, 2024, 09:43 PM IST
'ഇന്ത്യൻ സിനിമക്ക് അഭിമാനകരമായ അത്ഭുത നേട്ടം', കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തെ വാഴ്ത്തി മമ്മൂട്ടിയും മോഹൻലാലും

Synopsis

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള പിയർ അഷെന്യൂ എക്സലൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി നേടിയ ഛായാഗ്രാഹകൻ സന്തോഷ് ശിവനെയും മോഹൻലാൽ അഭിനന്ദിച്ചു

ദില്ലി: കാൻ ഫിലിം ഫെസ്റ്റിവലിൽ ​ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ 'ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്' ചിത്രത്തെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ളവർ രംഗത്ത്. സംവിധായിക പായൽ കപാഡിയയെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നാണ് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്.

'ഈ സ്ത്രീകൾ ചരിത്രം രചിക്കുന്നു', കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തെ വാഴ്ത്തി മോദിയും രാഹുലും പിണറായിയുമടക്കമുള്ളവർ

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ അത്ഭുത നേട്ടമാണിതെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. 'ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്' ചിത്രത്തിലെ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മമ്മൂട്ടി കുറിച്ചു. പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞും മമ്മൂട്ടി അഭിനന്ദനം അറിയിച്ചു.

പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് മോഹൻലാലും അഭിനന്ദനം അറിയിച്ചത്. ഇവർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സുപ്രധാനമായ സംഭാവനയ്ക്ക് ആശംസകളെന്നാണ് കാനിലെ നേട്ടത്തെ ലാൽ വർണിച്ചത്.  'ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്' സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും മോഹൻലാൽ ആശംസകൾ അറിയിച്ചു. ‘ദ ഷെയിംലെസ്സ്’ ചിത്രത്തിലൂടെ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അനസൂയ സെൻഗുപ്തയെയും കാൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള പിയർ അഷെന്യൂ എക്സലൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി നേടിയ ഛായാഗ്രാഹകൻ സന്തോഷ് ശിവനെയും മോഹൻലാൽ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും