'ഇനിയും അനേക വർഷം ഞങ്ങളെ വിസ്മയിപ്പിക്കട്ടെ': കമൽഹാസന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

Published : Nov 07, 2022, 11:49 AM ISTUpdated : Nov 07, 2022, 11:58 AM IST
'ഇനിയും അനേക വർഷം ഞങ്ങളെ വിസ്മയിപ്പിക്കട്ടെ': കമൽഹാസന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

Synopsis

തമിഴകത്തിന്റെ ഉലകനായകൻ കമൽഹാസന്റെ അറുപത്തിയെട്ടാം പിറന്നാൾ ആണ് ഇന്ന്.

മിഴകത്തിന്റെ ഉലകനായകൻ കമൽഹാസന്റെ അറുപത്തിയെട്ടാം പിറന്നാൾ ആണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ നടന് ആശംസകളുമായി രം​ഗത്തെത്തുന്നത്. കമൽഹാസനെ കുറിച്ചുള്ള കുറിപ്പുകളും പഴയകാല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഈ അവസരത്തിൽ കമലിന് ആശംസ അറിയിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും. 

'ഇതിഹാസ നടൻ, എന്റെ പ്രിയപ്പെട്ട കമൽഹാസൻ സാറിന്, ജന്മദിനാശംസകൾ നേരുന്നു! ഇനിയും അനേകം വർഷങ്ങളിൽ നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യട്ടെ'- എന്നാണ് മോഹൻലാൽ കുറിച്ചത്. 

'പ്രിയപ്പെട്ട കമൽഹാസന് ജന്മദിനാശംസകൾ നേരുന്നു. ഒരു മികച്ച വർഷം മുന്നോട്ട് പോകട്ടെ. എപ്പോഴും അനുഗ്രഹീതരായി ആരോഗ്യവാനായിരിക്കുക', എന്നാണ് മമ്മൂട്ടി കുറിച്ചത്. കമൽഹാസന് ഒപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. 

അതേസമയം, വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കമല്‍ഹാസന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം  വർഷം ജൂൺ മൂന്നിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിൽ നടൻ ഫഹദ് ഫാസിലിന്റെ ​ഗംഭീര പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരും വിക്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.

തമിഴകത്തിന്റെ ഉലകനായകൻ, മലയാളത്തിന്റെ പ്രണയ നായകൻ

കമല്‍ഹാസൻ-ഷങ്കർ കൂട്ടുകൊട്ടിൽ പുറത്തിറങ്ങി ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ഇന്ത്യന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. കമൽഹാസൻ ഇരട്ടവേഷത്തിൽ എത്തിയ  'ഇന്ത്യൻ' 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭാ​ഗങ്ങൾ പൂർത്തിയാക്കുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു