അനിലിന്റെ വിയോ​ഗത്തിൽ നടുങ്ങി മലയാള സിനിമ; ആദരാഞ്ജലിയുമായി മമ്മൂട്ടിയും മോഹൻലാലും

Web Desk   | Asianet News
Published : Dec 25, 2020, 08:36 PM IST
അനിലിന്റെ വിയോ​ഗത്തിൽ നടുങ്ങി മലയാള സിനിമ; ആദരാഞ്ജലിയുമായി മമ്മൂട്ടിയും മോഹൻലാലും

Synopsis

ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്.

ലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം. ഇപ്പോഴിതാ അനിലിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. 

സമൂഹമാധ്യമങ്ങലിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും അനിലിനെ ഓർത്തത്. ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലാണ് ആദ്യമായി ശ്രദ്ധേയമായ റോള്‍ ലഭിക്കുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. 

ആദരാഞ്ജലികൾ

Posted by Mammootty on Friday, 25 December 2020

ആദരാഞ്ജലികൾ

Posted by Mohanlal on Friday, 25 December 2020

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ