ഇവരെ ഒരുമിച്ച് കാണാനായതിന്റെ സന്തോഷവും ആരാധകർ കമന്റ് ബോക്സിൽ അറിയിക്കുന്നുണ്ട്.

മലയാളത്തിലെ അവതാരകരിൽ ഏറെ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ജനപ്രീതി നേടിയ രഞ്ജിനി ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലുമായും സജീവമാണ്. ബിഗ്ബോസിൽ രഞ്ജിനിയുടെ സഹമൽസരാർത്ഥികളായിരുന്ന ദീപൻ മുരളിയും അർച്ചന സുശീലനും രഞ്ജിനിയുടെ അടുത്ത സുഹൃത്തും മേക്കപ്പ് ആർടിസ്റ്റും ബിഗ് ബോസ് മലയാളം സീസൺ 7 മൽസരാർത്ഥിയുമായ ജാൻമണി ദാസും ഒന്നിച്ചുള്ളതാണ് രഞ്ജിനിയുടെ പുതിയ വീഡിയോ.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ അർച്ചന, അതിനു ശേഷം പ്രവീൺ നായർ എന്ന അമേരിക്കൻ മലയാളിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പോയിരുന്നു. അമേരിക്കൻ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം അർച്ചന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ''എനിക്കൊരു കുഞ്ഞ് വേണം, കുടുംബം വേണം എന്നുണ്ടായിരുന്നു. കുടുംബ ജീവിതം അടിപൊളിയായി മുന്നോ‌ട്ട് പോകുന്നു. പ്രവീൺ വളരെ കൂൾ ആയ മനുഷ്യനാണ്. അമേരിക്കയിൽ എനിക്ക് കുറേ നല്ല സുഹൃത്തുക്കളെയും കിട്ടി'', അർച്ചന പറഞ്ഞു. നാട്ടിൽ വന്നാൽ അടുത്ത സുഹൃത്തുക്കളെ കാണാൻ സമയം കണ്ടെത്താറുണ്ടെന്നും അർച്ചന കൂട്ടിച്ചേർത്തു.

ദീപനും ഒന്നിച്ചുള്ള ഓർമകളും രഞ്ജിനി പങ്കുവെച്ചു. ''ദീപനെ ബിഗ് ബോസിൽ വെച്ചാണ് ശരിക്കും പരിചയപ്പെടുന്നത്. അത് കഴിഞ്ഞ് കുറച്ച് നാൾ ഞങ്ങൾ ബിഗ് ബോസിന്റെ ഹാങ്ങ് ഓവറിൽ ആയിരുന്നു. പിന്നെ ജീവിതത്തിലെ പ്രാരാബ്ധങ്ങൾ ഞങ്ങളെ ജോലിയിലേക്ക് പറഞ്ഞ് വിട്ടു'', ര‍ഞ്ജിനി പറഞ്ഞു. ഇതിനിടക്ക് തങ്ങൾ ഒരുമിച്ച് ഒരു ഷോ ചെയ്തിട്ടുണ്ടെന്ന കാര്യവും ദീപൻ ഓർമിപ്പിച്ചു. ജാൻമണി ദാസിന്റെ പാട്ടോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഇവരെ ഒരുമിച്ച് കാണാനായതിന്റെ സന്തോഷവും ആരാധകർ കമന്റ് ബോക്സിൽ അറിയിക്കുന്നുണ്ട്. ''പഴയ ബിഗ് ബോസ് കൂട്ടുകാരെ വീണ്ടും ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം! രഞ്ജിനിയുടെ ഈ ഹോസ്പിറ്റാലിറ്റിയും അർച്ചനയുടെയും മോന്റെയും വരവും ഒക്കെ കണ്ടപ്പോൾ ശരിക്കും ഒരു കുടുംബസംഗമം പോലെ തോന്നി. കാലമെത്ര കഴിഞ്ഞാലും ഈ സൗഹൃദം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ'', എന്നാണ് ഒരാൾ‌ കമന്റ് ചെയ്തിരിക്കുന്നത്. ഇവരുടെ കൂടി പേളിയും ശ്വേതാ മേനോനും ഹിമയും ഷിയാസും ബഷീറുമൊക്കെ വേണമായിരുന്നു എന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക