ഒറ്റ ഫ്രെയ്‍മില്‍ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത്; 'പുഴു' സെക്കന്‍ഡ് ലുക്ക്

Published : Oct 09, 2021, 05:36 PM ISTUpdated : Oct 09, 2021, 05:54 PM IST
ഒറ്റ ഫ്രെയ്‍മില്‍ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത്; 'പുഴു' സെക്കന്‍ഡ് ലുക്ക്

Synopsis

സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം

മമ്മൂട്ടിയെ (Mammootty) നായകനാക്കി നവാഗതയായ റത്തീന ഷര്‍ഷാദ് (Ratheena Sharshad) സംവിധാനം ചെയ്യുന്ന ചിത്രം 'പുഴു'വിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ (Puzhu Second Look) പുറത്തെത്തി. പാര്‍വ്വതി തിരുവോത്തും (Parvathy Thiruvothu) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്കില്‍ ഇരുവരുടെയും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നേരത്തേ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ നായക കഥാപാത്രം മാത്രമാണ് ഉണ്ടായിരുന്നത്.

സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി തന്നെ നായകനായെത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഹര്‍ഷദ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഷര്‍ഫു, സുഹാസ് എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

തേനി ഈശ്വറാണ് ഛായാഗ്രഹണം. കലാസംവിധാനം മനു ജഗത്ത്. റെനിഷ് അബ്‍ദുൾഖാദർ, രാജേഷ് കൃഷ്‍ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റിംഗ് ദീപു ജോസഫ്, സംഗീതം ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, വസ്‍ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും എസ് ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ചിങ്ങം ഒന്നിന് എറണാകുളത്തു വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ. സെപ്റ്റംബര്‍ 10ന് മമ്മൂട്ടി ജോയിന്‍ ചെയ്‍തു.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ