പുതിയ വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്, 'സ്റ്റേഷൻ 5' പ്രദർശനത്തിനെത്തുന്നു

Web Desk   | Asianet News
Published : Oct 09, 2021, 05:07 PM ISTUpdated : Oct 09, 2021, 05:17 PM IST
പുതിയ വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്,  'സ്റ്റേഷൻ 5' പ്രദർശനത്തിനെത്തുന്നു

Synopsis

 'സ്റ്റേഷൻ 5'  എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ ഗെറ്റപ്പ് സ്റ്റില്‍ പുറത്തുവിട്ടു.

ഇന്ദ്രന്‍സ് (Indrans) തികച്ചും വ്യത്യസ്‍തമായ വേഷത്തില്‍ എത്തുന്ന ' സ്‌റ്റേഷന്‍ 5' (Station 5) പ്രദര്‍ശനത്തിനു തയ്യാറായി. കഴിഞ്ഞ ദിവസം രണ്‍ജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാദപരമായ പ്രമേയമാണ് ഉള്ളടക്കമെന്ന് സൂചന നൽകുന്നു ടൈറ്റിൽ പോസ്റ്റർ. ഇപ്പോഴിതാ ഇന്ദ്രൻസിന്റെ  ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ. 

ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ' സ്‌റ്റേഷന്‍ 5 'ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്‍ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്‍ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്‍ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. 

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായ ആണ് 'സ്റ്റേഷൻ 5' നിര്‍മിക്കുന്നത്.

റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ എസ് ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്. രചനയും ഛായാഗ്രഹണവും പ്രതാപ് നായരും , ഷലീഷ് ലാല്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. വാർത്താ വിതരണം സി കെ അജയ് കുമാർ.
 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ