Bheeshma Parvam release : കാത്തിരിപ്പിന് അവസാനമാകുന്നു, 'ഭീഷ്‍മ പര്‍വ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി

Published : Dec 23, 2021, 10:05 PM IST
Bheeshma Parvam release : കാത്തിരിപ്പിന് അവസാനമാകുന്നു, 'ഭീഷ്‍മ പര്‍വ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി

Synopsis

'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തിന്റെ റിലീസ്  പ്രഖ്യാപിച്ചു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ (Mammootty) 'ഭീഷ്‍മ പര്‍വം' (Bheeshma Parvam). അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രം സ്റ്റൈലിഷായിരിക്കുമെന്ന് ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ തെളിയിക്കുന്നു.  കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഓരോ പോസ്റ്ററും മമ്മൂട്ടി തന്നെയാണ് ഷെയര്‍ ചെയ്‍തിരുന്നതും. ഇപോഴിതാ 'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി.

അടുത്ത വര്‍ഷം ഫെബ്രുവരി 24നാണ് 'ഭീഷ്‍മ പര്‍വം' റിലീസ് ചെയ്യുക. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'ഭീഷ്‍മ വര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ്  ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ 'ഭീഷ്‍മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു. 

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 

അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം.  വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

കൊച്ചിയാണ് 'ഭീഷ്‍മ പര്‍വം' ചിത്രത്തിന്റെ ലൊക്കേഷൻ. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരേ ദിവസം രണ്ട് വമ്പന്‍ ചിത്രങ്ങള്‍; കേരളത്തിലെ വിതരണം ന്യൂ സൂര്യ ഫിലിംസ്
മ്യൂസിക് റൈറ്റ്സില്‍ റെക്കോര്‍ഡിട്ട് 'രാമായണ'; രണ്ട് ഭാഗങ്ങള്‍ക്കും ചേര്‍ത്ത് ലഭിക്കുന്നത് വമ്പന്‍ തുക