മമ്മൂട്ടിയുടെ ഹൊറര്‍ ചിത്രം 'ഭ്രമയുഗം' വരുന്നു: നിഗൂഢമായ പോസ്റ്റര്‍ പുറത്ത്; ചിത്രീകരണം ആരംഭിച്ചു

Published : Aug 17, 2023, 12:50 PM ISTUpdated : Aug 17, 2023, 01:19 PM IST
 മമ്മൂട്ടിയുടെ ഹൊറര്‍ ചിത്രം 'ഭ്രമയുഗം' വരുന്നു: നിഗൂഢമായ പോസ്റ്റര്‍ പുറത്ത്; ചിത്രീകരണം ആരംഭിച്ചു

Synopsis

ചിത്രത്തില്‍ അര്‍ജുന്‍‌ അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് മുപ്പത് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.

കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ഭ്രമയുഗത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയില്‍ വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 
രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.

ചിത്രത്തില്‍ അര്‍ജുന്‍‌ അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് മുപ്പത് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം  രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ പ്രധാന വേഷത്തില്‍‌ എത്തിയ ഭൂതകാലം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയടക്കം അഭിനന്ദിച്ച ചിത്രമായിരുന്നു ഭൂതകാലം. ഡീനോ ഡെന്നിസിന്റെ ഗെയിം ത്രില്ലർ ' ബസൂക്ക ' പൂർത്തിയാക്കിയതിന് ശേഷമായിരിക്കും  ഷൂട്ടിംഗിൽ മമ്മൂട്ടി  'ഭ്രമയുഗം' ജോയിൻ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടെതായി തീയറ്ററില്‍ എത്താനുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര ആരംഭിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊഡക്ഷൻ ഹൗസാണ്.

"മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. 'ഭ്രമയുഗം' കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" - ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ സദാശിവന്‍ ചിത്രീകരണം ആരംഭിച്ച വേളയില്‍ പ്രതികരിച്ചു.

ഞങ്ങളുടെ ആദ്യ നിർമ്മാണത്തിൽ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും എന്നാണ് നിര്‍മ്മാതാക്കളായ  ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും പ്രതികരിച്ചത്. 
കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് 'ഭ്രമയുഗം' ചിത്രീകരിക്കുന്നത്.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ബ്രഹ്മയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.
 

'ഭൈര'യായി ഞെട്ടിച്ച് സെയ്ഫ്; 'ദേവര'യില്‍ ജൂനിയര്‍ എന്‍ടിആറിന് എന്തിനും പോന്ന പ്രതിനായകന്‍.!

എന്‍റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗും അവര്‍ കൈയ്യടക്കി: ബന്ധുക്കള്‍ക്കെതിരെ നിശ്വ നൗഷാദ്

Asianet News Live

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'