'ഭൈര'യായി ഞെട്ടിച്ച് സെയ്ഫ്; 'ദേവര'യില്‍ ജൂനിയര്‍ എന്‍ടിആറിന് എന്തിനും പോന്ന പ്രതിനായകന്‍.!

Published : Aug 17, 2023, 12:18 PM ISTUpdated : Aug 17, 2023, 12:40 PM IST
'ഭൈര'യായി ഞെട്ടിച്ച് സെയ്ഫ്; 'ദേവര'യില്‍ ജൂനിയര്‍ എന്‍ടിആറിന് എന്തിനും പോന്ന പ്രതിനായകന്‍.!

Synopsis

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ പ്രതിനായകനായി സെയ്ഫ് എത്തുന്നുവെന്നാണ് വിവരം. ഭൈര എന്നാ എന്നാണ് ഈ ക്യാരക്ടറിന്‍റെ പേര്. ഹൈദരാബാദില്‍ ഇത്രയും ദിവസം ഷൂട്ടിലായിരുന്നു സെയ്ഫ് എന്നാണ് റിപ്പോര്‍ട്ട്. 

ഹൈദരാബാദ്: ആര്‍ആര്‍ആര്‍‌ എന്ന ചിത്രത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് ദേവര. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിന്‍റെ ഫസ്റ്റ്ലുക്ക് അദ്ദേഹത്തിന്‍റെ  ജന്മദിനത്തിന്‍റെ തലേദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.എന്നാല്‍ അതിന് ശേഷം മാസങ്ങളായി ചിത്രം സംബന്ധിച്ച് അപ്ഡേറ്റൊന്നും ലഭിച്ചില്ല. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു. 

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെ ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ജൂനിയര്‍‌ എന്‍ടിആര്‍‌ അടക്കം ദേവരയുടെ അണിയറക്കാര്‍ എല്ലാം ഈ ഫസ്റ്റ്ലുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുണ്ട പോസ്റ്ററിൽ പശ്ചാത്തലത്തിൽ മലകളും മുൻഭാഗത്ത് കടലും കാണാം. ചുരുളന്‍ മുടിയുമായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്.തിരമാലകൾക്കിടയിൽ കരയിൽ നിൽക്കുന്ന ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അതേ മൂഡാണ് സെയ്ഫിന്‍റെ ഫസ്റ്റലുക്കിനും. 

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ പ്രതിനായകനായി സെയ്ഫ് എത്തുന്നുവെന്നാണ് വിവരം. ഭൈര എന്നാ എന്നാണ് ഈ ക്യാരക്ടറിന്‍റെ പേര്. ഹൈദരാബാദില്‍ ഇത്രയും ദിവസം ഷൂട്ടിലായിരുന്നു സെയ്ഫ് എന്നാണ് റിപ്പോര്‍ട്ട്. 

ദൈവം എന്ന അർത്ഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക.  ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. ജാന്‍വിയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണിത്. രമ്യകൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും  ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി,  പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. 

'എല്ലാവരും ഇതെങ്ങനെ എടുക്കുമെന്നറിയില്ല, പക്ഷേ ഞാൻ സന്തോഷവതിയാണ്', സ്നേഹ ശ്രീകുമാർ

എന്‍റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗും അവര്‍ കൈയ്യടക്കി: ബന്ധുക്കള്‍ക്കെതിരെ നിശ്വ നൗഷാദ്

Asianet News Live

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ സംഭവത്തിൽ അവൾക്കൊപ്പം നിൽക്കാനികില്ല'; ദീപക്കിന്റെ മരണത്തിൽ പ്രതികരിച്ച് മനീഷ കെഎസ്
'ഗർഭിണിയായിരുപ്പോളാണ് ഭർത്താവ് റേപ്പ് ചെയ്‍തത്, വെളിപ്പെടുത്തി വൈബര്‍ ഗുഡ് ദേവു