എംടിയുടെ തിരക്കഥയില്‍ ലിജോ, മമ്മൂട്ടി ചിത്രം; അഭിനേതാക്കളെ തേടുന്നു

Published : Jan 08, 2022, 07:44 PM IST
എംടിയുടെ തിരക്കഥയില്‍ ലിജോ, മമ്മൂട്ടി ചിത്രം; അഭിനേതാക്കളെ തേടുന്നു

Synopsis

മമ്മൂട്ടി 'സിബിഐ 5' പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രീകരണം

ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) മമ്മൂട്ടിയും (Mammootty) ആദ്യമായി ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ചിത്രീകരണം ഡിസംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് മമ്മൂട്ടി 'സിബിഐ 5' ആരംഭിച്ചത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷവും മമ്മൂട്ടി ലിജോയുടെ ക്യാമറയ്ക്കു മുന്നിലേക്കാണ് എത്താനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എം ടി വാസുദേവന്‍ നായരുടെ (MT Vasudevn Nair) കഥകള്‍ കോര്‍ത്തിണക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി (Netflix) ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായുള്ള ചെറുചിത്രമാണിത്. ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ഒരു കാസ്റ്റിംഗ് കോള്‍ അറിയിപ്പും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

9 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള ആണ്‍കുട്ടികളെയും 40-70 വയസ്സ് പ്രായമുള്ള സ്ത്രീകളെയും 45-70 വയസ്സ് പ്രായമുള്ള പുരുഷന്മാരെയുമാണ് ലിജോ തേടുന്നത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയുമടക്കമാണ് അപേക്ഷകള്‍ അയക്കേണ്ടത്. കുട്ടികള്‍ KIDS4LJPNEXT@GMAIL.COM എന്ന ഇമെയില്‍ വിലാസത്തിലേക്കും മുതിര്‍ന്നവര്‍ ACTORS4LJPNEXT@GMAIL.COM എന്ന വിലാസത്തിലേക്കുമാണ് അപേക്ഷകള്‍ അയക്കേണ്ടത്.

എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയെ ആസ്‍പദമാക്കിയാണ് ലിജോ ചിത്രമൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് ഈ കഥ. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍