International Women's Day : 'എന്നും നിങ്ങളുടേത് ആവട്ടെ, കൂടെ ഉണ്ടാകും'; വനിതാദിനത്തിൽ മമ്മൂട്ടിയും മോഹൻലാലും

Web Desk   | Asianet News
Published : Mar 08, 2022, 04:41 PM IST
International Women's Day : 'എന്നും നിങ്ങളുടേത് ആവട്ടെ, കൂടെ ഉണ്ടാകും'; വനിതാദിനത്തിൽ മമ്മൂട്ടിയും മോഹൻലാലും

Synopsis

വനിതാദിന ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും(International Women's Day). 

ന്ന് ലോക വനിതാദിനം(International Women's Day). 'നാളത്തെ സുസ്ഥിരതയ്‌ക്ക്‌ ഇന്ന് ലിംഗസമത്വം'എന്നതാണ് ഈ വർഷത്തെ വനിതാ ദിനാഘോഷത്തിന്റെ മുദ്രാവാക്യം. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടാണ് സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവരുടെ ആശംസകളും. മമ്മൂട്ടിയും മോഹൻലാലും(Mammootty and Mohanlal) വനിതാ ദിനത്തിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്. 

‘വനിതാ ദിനാശംസകള്‍. ഇന്നല്ല എന്നും നിങ്ങളുടേത് ആവട്ടെ, കൂടെ ഉണ്ടാകും’, മമ്മൂട്ടി പറഞ്ഞു. നടന്‍ മോഹന്‍ലാലും വനിതാ ദിനാശംസകള്‍ അറിയിച്ചു. ‘ ഹാപ്പി വിമണ്‍സ് ഡേ’ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. സോഷ്യൽ മീഡിയ വഴിയായിരുന്നു ഇരുവരുടെയും ആശംസ. 

'വനിതാദിനം…..എല്ലാ ദിവസവും. ഈ ദിവസം മാത്രമല്ല എല്ലാ ദിവസവും'; എന്നാണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചത്. നടി ഭാവനയും സോഷ്യല്‍ മീഡിയയില്‍ ആസംസ പങ്കുവച്ചു.’ നിങ്ങള്‍ തകര്‍ത്തതെല്ലാം ഞാന്‍ എന്റേതായ വഴികളിലൂടെ തിരിച്ചുപിടിക്കും. അതില്‍ ആരോടും ഒരു വിശദീകരണത്തിനും നില്‍ക്കേണ്ട കാര്യമെനിക്കില്ല’, എന്നായിരുന്നു ഭാവനയുടെ പോസ്റ്റ്. കൂടാതെ നിരവധി സിനിമാ താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി വനിതാദിന ആശംസയുമായി രംഗത്തെത്തി. 

ലോക വനിതാ ദിനത്തിന്റെ പ്രാധാന്യം

സ്‍ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‍കാരികവും രാഷ്‍്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനാണ് അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കുന്നത്.നാനാതുറകളിലുമുള്ള സ്‍ത്രീകൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഈ ദിനം പ്രശംസിക്കപ്പെടും സ്‍ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്‍ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. 

ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ സ്‍ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. 

Read Also: International Women's Day : 'മുന്നേറി നാം', വനിതാദിന ഗാനവുമായി ബിജിബാല്‍

ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. വിവേചനവും  അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്‍ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.ഐക്യരാഷ്‍ട്രസഭയാണ് മാർച്ച് എട്ടിന് അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കാൻ 1975ൽ തീരുമാനിച്ചത്. പർപ്പിൾ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവൻ ഉപയോഗിക്കുക. ഈ വർഷവും അന്താരാഷ്‍ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഐക്യരാഷ്‍ട്രസഭയാണ് ഇത് തീരുമാനിക്കുക. 'നാളത്തെ സുസ്‍ഥിരതയ്‍ക്ക് ഇന്ന് ലിംഗ സമത്വം' എന്നതാണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം.

Read More: ജീവനൊടുക്കില്ല, ദുരൂഹത നീക്കണം; വനിതാദിനത്തിൽ മിഷേൽ ഷാജിയുടെ കല്ലറയ്ക്ക് മുന്നിൽ മാതാപിതാക്കളുടെ നിരാഹാരം

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ