കഥകളിൽ നിന്ന് സത്യം തെരഞ്ഞെടുക്കാൻ ഫാ. ബെനഡിക്റ്റ്'; മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും

Published : Mar 10, 2021, 09:28 AM ISTUpdated : Mar 10, 2021, 09:30 AM IST
കഥകളിൽ നിന്ന് സത്യം തെരഞ്ഞെടുക്കാൻ ഫാ. ബെനഡിക്റ്റ്'; മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും

Synopsis

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത 'ദി പ്രീസ്റ്റ്' നാളെ പ്രദർശനത്തിനെത്തും. ഫാ. ബെനഡിക്റ്റ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ചിത്രം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

The Priest from tomorrow

Posted by Mammootty on Tuesday, 9 March 2021

സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്' ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീണ്ടു. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്. മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം