Asianet News MalayalamAsianet News Malayalam

പ്രേക്ഷക മനം കീഴടക്കിയ ദുൽഖർ ചിത്രം; 'സീതാ രാമം' മിനിസ്ക്രീനിലേക്ക്

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാ രാമം.

dulquer salmaan movie Sita Ramam Mini Screen Premiere
Author
First Published Feb 5, 2023, 4:50 PM IST

ദുൽഖർ സൽമാന്റേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'സീതാ രാമം'. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറി. ദുൽഖർ എന്ന നടനെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രം കൂടിയാണ് സീതാ രാമം എന്ന് നിസംശയം പറയാനാകും. ഇപ്പോഴിതാ സീതാ രാമം മിനിസ്ക്രീനിൽ എത്തുന്ന വിവരമാണ് പുറത്തുവരുന്നത്. 

ഫെബ്രുവരി 12 ഞായറാഴ്ചയാണ് സീതാ രാമത്തിന്റെ മിനിസ്ക്രീനിൽ പ്രീമിയർ. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. തിയറ്റർ റിലീസിനും ഒടിടിയ്ക്കും പിന്നാലെയാണ് ചിത്രം മിനിസ്ക്രീനിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് 5ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്. 

രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡി ആണ്. റാം എന്ന കഥാപാത്രമായി ദുൽഖർ എത്തിയപ്പോൾ മൃണാൾ ആണ് സീതയെ അവതരിപ്പിച്ചത്. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.  

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാ രാമം. ചിത്രം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു. സെപ്റ്റംബര്‍ 9നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 

'റോക്കി ഭായ്'ക്ക് ശേഷം മറ്റൊരു ഭായ് എത്തുന്നു; 'കബ്‌സ'യിലെ തകർപ്പൻ ​ഗാനമെത്തി

അതേസമയം, 'കിംഗ് ഓഫ് കൊത്ത' ആണ് ദുല്‍ഖറിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മലയാള ചിത്രം. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഓഫീസറായിട്ടായിരിക്കും ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രസന്ന അഭിനയിക്കുക എന്നാണ് സൂചന. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. 

Follow Us:
Download App:
  • android
  • ios