പുതിയ ഗെറ്റപ്പില്‍ ക്യാമറയ്ക്കു മുന്നിലേക്ക്; 'പുഴു' ചിത്രീകരണം ആരംഭിച്ച് മമ്മൂട്ടി

Published : Sep 10, 2021, 06:15 PM IST
പുതിയ ഗെറ്റപ്പില്‍ ക്യാമറയ്ക്കു മുന്നിലേക്ക്; 'പുഴു' ചിത്രീകരണം ആരംഭിച്ച് മമ്മൂട്ടി

Synopsis

മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം

നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വിന്‍റെ ചിത്രീകരണം ആരംഭിച്ച് മമ്മൂട്ടി. ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി താടിയെടുത്ത മമ്മൂട്ടിയുടെ പുതിയ അപ്പിയറന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 'പുഴു'വിന്‍റെ ചിത്രീകരണത്തില്‍ താന്‍ പങ്കെടുത്തു തുടങ്ങിയ വിവരം മമ്മൂട്ടി തന്നെയാണ് അറിയിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസാണ് സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി തന്നെ നായകനായെത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഹര്‍ഷദ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഷര്‍ഫു, സുഹാസ് എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

തേനി ഈശ്വറാണ് ഛായാഗ്രഹണം. കലാസംവിധാനം മനു ജഗത്ത്. റെനിഷ് അബ്‍ദുൾഖാദർ, രാജേഷ് കൃഷ്‍ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റിംഗ് ദീപു ജോസഫ്, സംഗീതം ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, വസ്‍ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും എസ് ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ചിങ്ങം ഒന്നിന് എറണാകുളത്തു വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ