
സമീപകാല മലയാള സിനിമയില്‍ യുവനിര സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് ഏറ്റവും കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ ചെയ്യുന്നത് മമ്മൂട്ടിയാണ്. ഭീഷ്മപര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ സമീപകാല ചിത്രങ്ങള്‍. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ആ മാജിക്ക് വീണ്ടും ആവര്‍ത്തിക്കുകയാണ് മമ്മൂട്ടി. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഭ്രമയുഗമാണ് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം.
ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയ്ക്ക് ശേഷം മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഭ്രമയുഗം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടതല്ലാതെ ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പങ്കുവച്ചിരുന്നില്ല. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ സംബന്ധിച്ച് ചില സൂചനകള്‍ ഇപ്പോള്‍ പുറത്തെത്തുന്നുണ്ട്. ഒരു ദുര്‍മന്ത്രവാദിയാണ് ഈ കഥാപാത്രമെന്നും നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും കേരള കൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനിംഗ് ജോതിഷ് ശങ്കർ, എഡിറ്റിംഗ് ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂംസ് മെൽവി ജെ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍.
ALSO READ : ജയസൂര്യയ്ക്ക് പകരം ആര്? 'ബ്യൂട്ടിഫുള്‍ 2' വരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ