'ഉയിരിന്റെയും ഉലഗത്തിന്റെയും ആദ്യ ഓണം', ആശംസകളുമായി വിഘ്‍നേശ് ശിവൻ

Published : Aug 27, 2023, 11:50 AM IST
'ഉയിരിന്റെയും ഉലഗത്തിന്റെയും ആദ്യ ഓണം', ആശംസകളുമായി വിഘ്‍നേശ് ശിവൻ

Synopsis

ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.  

സംവിധായകൻ വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും മക്കളുടെ ഒന്നാമത്തെ ഓണമാണ് ഇത്. ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. ഇവിടെ നേരത്തെ ഉത്സവം തുടങ്ങിയെന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു. മുൻകൂറായി എല്ലാവര്‍ക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു.

എന്താണ് സന്തോഷമെന്ന് വിഘ്‍നേശ് ശിവൻ പറഞ്ഞ വാക്കുകള്‍ അടുത്തിടെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. സ്നേഹമാണ് സന്തോഷം. സന്തോഷമാണ് സ്‍നേഹവും എന്നാണ് തമിഴ് സംവിധായകൻ വിഘ്‍നേശ് ശിവൻ എഴുതിയിരുന്നത്. തന്റെയും നയൻതാരയുടെയും മക്കളുടെയും കൈകള്‍ കോര്‍ത്തതിന്റെ ഫോട്ടോയും വിഘ്‍നേശ് ശിവൻ ലോക സന്തോഷ ദിനത്തില്‍ പങ്കുവെച്ചിരിക്കുന്നു.

നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വര്‍ഷമായിരുന്നു ഇരട്ടക്കുട്ടികള്‍ ജനിച്ചത് വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. 'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം' എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ബോധ്യമായിരുന്നു.

നടി നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം ജൂണ്‍ ഒമ്പതിന് ആയിരുന്നു. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു. നയൻതാര നായികയായിട്ടുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയായതും പ്രഖ്യാപിച്ചതുമായി നിരവധിയുണ്ട്. റൗഡി പിക്ചേഴ്‍സിന്റെ ബാനറില്‍ വിഘ്‍നേശ് ശിവൻ നിര്‍മിച്ച് ആര്‍ എസ് സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഇരൈവനി'ല്‍ ജയം രവിയുടെ നായികയായും നയൻതാര വേഷമിടുന്നു.

Read More: 'ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ', ഫോട്ടോയുമായി 'ആര്‍ഡിഎക്സി'ലെ 'ഡോണി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു