
പ്രതിഫലക്കാര്യത്തിലും മലയാളത്തില്‍ മുന്നിലാണ് മമ്മൂട്ടി. കോടികളാണ് മമ്മൂട്ടിയുടെ പ്രതിഫലമെന്നതില്‍ തര്‍ക്കമില്ല. എത്രയാണ് ഇപ്പോഴത്തെ പ്രതിഫലമെന്ന് മമ്മൂട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന് തുകയാണ് എന്നതില്‍ ആരാധകര്‍ക്ക് സംശയമുണ്ടാകില്ല. എന്നാല്‍ ജാക്ക്പോട്ടിന്റെ പ്രതിഫലം മമ്മൂട്ടി തന്നെ പണ്ടൊരിക്കല്‍ വെളിപ്പെടുത്തിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.
മമ്മൂട്ടി നായകനായി 1993ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ജാക്ക്പോട്ട്. സംവിധാനം ജോമോനായിരുന്നു. ആനന്ദ കുട്ടൻ ഛായാഗ്രാഹണം നിര്‍വഹിച്ചു. തിരക്കഥ ടി ദാമോദരനും എഴുതിയ ചിത്രം അക്കാലത്ത് വൻ വിജയമായിരുന്നു.
പണ്ടോരു അഭിമുഖത്തില്‍ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് മമ്മൂട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. മമ്മൂട്ടിയുടെ പ്രതിഫലം എന്താണെന്നായിരുന്നു ചോദ്യം. പല ഭാഷയില്‍ പലതാണെന്ന് മറുപടി. എത്രയാണ് മലയാളത്തില്‍ എന്ന് വീണ്ടും ചോദിച്ചപ്പോഴാണ് ജാക്ക്പോട്ടിന് അന്ന് ലഭിച്ച പ്രതിഫലം 4.25 ലക്ഷം രൂപയായിരുന്നു എന്ന് മമ്മൂട്ടി വെളിപ്പെടുത്തിയത്.
മമ്മൂട്ടി നായകനായി കണ്ണൂര്‍ സ്‍ക്വാഡാണ് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. അമ്പരപ്പിക്കുന്ന വിജയമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‍ക്വാഡ്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി ക്ലബില്‍ നേരത്തെ ഇടംനേടിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡിന്റെ റിലീസ് കുറഞ്ഞ സ്‍ക്രീനുകളില്‍ മാത്രമായിരുന്നു. എന്നാല്‍ കേരളത്തിനു പുറത്തും നൂറിലധികം തിയറ്ററുകളിലാണ് ഇപ്പോള്‍ കണ്ണൂര്‍ സ്‍ക്വാഡ് പ്രദര്‍ശിപ്പിക്കുന്നത് എന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡില്‍ നടത്തിയിരിക്കുന്നത്. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക