മാമാങ്കം വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ; പൊലീസ് കേസെടുത്തു

By Web TeamFirst Published Dec 15, 2019, 10:41 AM IST
Highlights

ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

തിരുവനന്തപുരം: റിലീസ് ചെയ്ത് മൂന്നാം ദിവസം മമ്മൂട്ടി ചിത്രം മാമാങ്കത്തിന്‍റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്‍റെ തിയേറ്റർ പ്രിന്‍റാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. നിർമ്മാതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗുരുതരമായ പകർപ്പവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ രാജ്യത്തെ തിയേറ്ററിൽ നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. വിദേശത്ത് നിന്നാണ് ഇത് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സെൻട്രൽ സി.ഐ ക്കാണ് അന്വേഷണ ചുമതല.

Also Read: സ്‌ക്രീനില്‍ തീ പാറുന്ന 'മാമാങ്കം'; റിവ്യൂ

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: 'രണ്ടായിരം കേന്ദ്രങ്ങളില്‍നിന്നും ആവേശകരമായ റിപ്പോര്‍ട്ടുകള്‍'; 'മാമാങ്കം' കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്

click me!