
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്ത മോഹൻദാസ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ താരം മലയാളിക്ക് സമ്മാനിച്ചു കഴിഞ്ഞു. അഭിനേത്രി എന്നതിനപ്പുറത്തേക്ക് കാൻസർ അതിജീവിത കൂടിയാണ് മമ്ത. തനിക്ക് 24-ാമത്തെ വയസിലാണ് ഹോഡ്ജ്കിൻ ലിംഫോമ എന്ന കാൻസർ ഉണ്ടെന്ന് തിരിച്ചറിയുന്നതെന്ന് താരം പറയുന്നു. വളരെ കഷ്ടപ്പെട്ടിട്ട് തിരിച്ച് കിട്ടിയ ജീവിതത്തോട് തനിക്കിപ്പോൾ പാഷനാണെന്നും മമ്ത പറയുന്നു. വേൾഡ് ക്യാൻസർ ഡേയുടെ ഭാഗമായുള്ളൊരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
മമ്ത മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ
ഞാൻ എന്നും പറയുന്നൊരു കാര്യമുണ്ട്. കാൻസറിന് അങ്ങനെ പ്രത്യോക ദിവസമൊന്നും ഇല്ല. ആർക്കും ഏത് നിമിഷവും എന്തും സംഭവിക്കാം. ഇപ്പോൾ വളരെ കോമണായി പറയുന്നൊരു കാര്യമുണ്ട്, ലൈഫ് ഈസ് വെരി ഷോർട്ട്. അല്ലേ? നിങ്ങൾ വലിയ ആളാണെങ്കിലും ചെറിയ ആളാണെങ്കിലും കാന്‍സറെന്നല്ല ഏത് രോഗവും ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം. ഞാനതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. എന്റെ 24-ാമത്തെ വയസിലായിരുന്നു കാൻസർ കണ്ടുപിടിക്കുന്നത്. ഹോഡ്ജ്കിൻ ലിംഫോമ(കഴുത്ത്, നെഞ്ച്, കക്ഷം, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് നോഡുകളെ ഇത് ബാധിക്കുന്നു.) ആയിരുന്നു എനിക്ക്. അന്നത്തെ കാലത്ത് ഇതെ കുറിച്ചുള്ള ഒരു വിവരവും ഓൺലൈനിൽ ലഭ്യമായിരുന്നില്ല. എന്ത് ചെയ്യണമെന്നൊന്നും എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. മതാപിതാക്കൾക്കും. എന്റെ കാന്‍സര്‍ ടൈപ്പിന്റെ റിസർച്ച് സ്റ്റഡി വരുന്നത് 40 വർഷത്തിന് ശേഷമാണ്. 2014ൽ ഒരു ക്ലിനിക്കൽ സ്റ്റഡിയുടെ ഭാഗമായിട്ടുണ്ട് ഞാൻ. എല്ലാ ട്രീറ്റ്മെന്റും ഫെയിലായ സമയത്തായിരുന്നു അത്. അത്ഭുതമായിരുന്നു അത്. ആ ഡ്രഗിന്റെ സ്റ്റഡി നടക്കുന്നത് 1984ൽ ആയിരുന്നു ഞാൻ ജനിച്ച വർഷം. എനിക്കൊപ്പം തന്നെ അതിന്റെ പരീക്ഷണവും നടന്നു കൊണ്ടിരുന്നു. ആ ഡ്രഗ് കാരണമാണ് ഞാനിന്നിവിടെ നിൽക്കുന്നത്.
ആരോഗ്യകരമായ ജീവിതം, പുകവലി പാടില്ല, മദ്യപാനം പാടില്ല, എക്സസൈസ് എന്നൊക്കെ പലരും പറഞ്ഞു. ഇതെല്ലാം ഞാനും ചെയ്തതാണ്. വളരെ ആക്ടീവ് ആയിരുന്നു, ദിവസവും എക്സസൈസ് ചെയ്യുമായിരുന്നു. പക്ഷേ എനിക്ക് കാൻസർ വന്നു. നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല. പ്രശ്നങ്ങൾ വരുമ്പോൾ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്. എനിക്കതിന് സാധിക്കുമെങ്കിൽ ആർക്കും അതിന് സാധിക്കും. വിഷമം നമുക്ക് തുണയാകില്ല. ജീവിതത്തോട് ഇനിക്കിപ്പോൾ പാഷനാണ്. കഷ്ടപ്പെട്ടിട്ട് തിരിച്ച് കിട്ടിയ ജീവിതമാണ്.
കാൻസർ പേഷ്യൻസിനെ ഒരിക്കലും സങ്കടത്തോടെ നോക്കല്ലേ, സഹതാപത്തോടെ നോക്കല്ലേന്ന് പലപ്പോഴും പറയാറുണ്ട്. കാരണം അതൊരിക്കലും അവരെ സഹായിക്കില്ല. അവരുടെ ഭാരം കൂട്ടാനല്ലല്ലോ കുറയ്ക്കാനല്ലേ നമ്മൾ കാണാൻ പോകുന്നത്. ഒരു ചിരി നിങ്ങളുടെ മുഖത്തുണ്ടാകണം. അത് അവരിൽ വലിയ പോസിറ്റീവ് എനർജിയാണ് നൽകുക. കാൻസറിന്‍റെ വാക്സിൻ ഭാവിയിൽ ഉണ്ടാകും. അതിപ്പോഴും റിസർച്ചിലാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ