'കടൽ മീനുകൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം അങ്കമാലി ഫിസാറ്റില്‍

Published : Feb 05, 2026, 04:23 PM IST
kadalmeenukal malayalam movie first look poster announcement

Synopsis

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന 'കടൽമീനുകൾ' എന്ന സിനിമയുടെ ട്രെയ്‍ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ വച്ച് പ്രകാശനം ചെയ്തു

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന കടൽമീനുകൾ എന്ന സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ വച്ച് നടന്നു. ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു. നൂറിലേറെ കോളജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത ഇന്റർ കൊളീജിയേറ്റ് ഫെസ്റ്റ് ഭരതം 2026 ൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. നാലായിരത്തിലേറെ വിദ്യാർത്ഥികളും അധ്യാപകരുമുള്‍പ്പെട്ട പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്.

കടൽമീനുകളുടെ സംവിധായകനും സംഗീത സംവിധായകനുമായ അജിത്‌ സുകുമാരൻ, മെക്കാർട്ടിൻ, രാജീവ് രംഗൻ, സലാം ബാപ്പു, ഫാസിൽ കാട്ടുങ്കൽ, ഗാനരചയിതാവ്‌ സന്തോഷ് കോടനാട്, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായിക ശ്രേയ എസ് അജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ, ജിതിൻ കുമ്പുകാട്ട്, ജിജു ടി ബ്രൂസ്, സൽമാൻ അമീൻ മനോജ്‌ വോൾക്കാനോ, ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, മിനിമോൾ പുന്നൂസ്, ഭാരതം കോഡിനേറ്റേഴ്‌സ് ആയ ശ്രുതി സുരേഷ്, എബിൻ തോമസ് എന്നിവർ പങ്കെടുത്തു.

കടൽമീനുകളിൽ ജയമോഹൻ കടുങ്ങല്ലൂർ എഴുതി അജിത് സുകുമാരൻ സംഗീതം ചെയ്ത സങ്കര ഗോത്രഭാഷാഗാനം അജിത് സുകുമാരനും ശ്രേയ എസ് അജിത്തും ചേർന്നാലപിച്ചത് വിദ്യാര്‍ഥികള്‍ കരഘോഷങ്ങളോടെ ഏറ്റെടുത്തു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന കടൽമീനുകൾ ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കോമഡി പടമൊന്നുമല്ല, ഒരു സീരിയസ് പടം'; 'തുടക്ക'ത്തെക്കുറിച്ച് ജാഫര്‍ ഇടുക്കി
'കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു, ഏറ്റവും കൂടുതല്‍ കടപ്പാട് എന്നോട്'; തുറന്നുപറഞ്ഞ് ഭാവന