രാത്രി 12 മണിയോടെ നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി പൊലീസ് കസ്റ്റഡിയിൽ

Published : Oct 25, 2025, 09:19 AM IST
Kerala Police

Synopsis

മലപ്പുറം സ്വദേശി അഭിജിതാണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്‍റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ ഇയാള്‍ അതിക്രമിച്ച് കയറിയത്.

കൊച്ചി: നടൻ ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്‍റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനിടെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റ‍ഡിയിലെടുത്തത്. അഭിജിത് മദ്യലഹരിയിലായിരുന്നെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശമെന്നും പൊലീസ് പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുഞ്ഞിക്ക'യുടെ 14 വർഷത്തെ സിനിമ യാത്ര; 'ഐ ആം ​ഗെയിം' റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
10 വർഷം, റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! കാത്തിരിപ്പിന് അവസാനമിടാൻ ധ്രുവനച്ചത്തിരം, 'പറ്റിക്കോ'ന്ന് ആരാധകര്‍