വേട്ടൈയാട് വിളൈയാടിന്റെ രണ്ടാം ഭാഗം, ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ

Web Desk   | Asianet News
Published : Mar 11, 2020, 08:57 PM IST
വേട്ടൈയാട് വിളൈയാടിന്റെ രണ്ടാം ഭാഗം, ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ

Synopsis

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായ വേട്ടൈയാട് വിളൈയാട് എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നു.

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായ ചിത്രമായിരുന്നു വേട്ടൈയാട് വിളൈയാട്. സിനിമ അക്കാലത്ത് വൻ ഹിറ്റായിരുന്നു. അതിനു ശേഷം ഗൗതം വാസുദേവ് മേനോനും കമല്‍ഹാസനും ഒന്നിച്ചിരുന്നില്ല. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഗൗതം വാസുദേവ് മേനോൻ കമല്‍ഹാസനെ നായകനാക്കി വേട്ടൈയാട് വിളൈയാട് എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഗൗതം വാസുദേവ് മേനോൻ ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയിട്ടുണ്ട്. ഡിസിപി രാഘവൻ എന്ന പൊലീസ് ഓഫീസറായിട്ടാണ് കമല്‍ഹാസൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും കമല്‍ഹാസൻ പൊലീസ് ഓഫീസറുടെ വേഷത്തില്‍ തന്നെയാകും. ജ്യോതികയായിരുന്നു നായികയായി അന്ന് എത്തിയത്. കമാലിനി മുഖര്‍ജിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്