'പൊന്നിയിൻ സെല്‍വൻ' പ്രചാരണം പൊടിപൊടിക്കുന്നു, യുകെയിലെ ദൃശ്യങ്ങള്‍

Published : Apr 21, 2023, 08:42 PM IST
'പൊന്നിയിൻ സെല്‍വൻ' പ്രചാരണം പൊടിപൊടിക്കുന്നു, യുകെയിലെ ദൃശ്യങ്ങള്‍

Synopsis

'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.  

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ' രാജ്യത്തിന് പുറത്തും ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ്. മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'പൊന്നിയിൻ സെല്‍വന്റെ' ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വൻ' രണ്ടാം ഭാഗത്തിന്റ യുകെയിലെ പ്രമോഷനായി ഒരുക്കിയ മൊബൈല്‍ വീഡിയോ വാളിന്റെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'പൊന്നിയിൻ സെല്‍വനി'ലെ കഥാപാത്രങ്ങളായ 'ആദിത്യ കരികാലന്റെ'യും 'നന്ദിനി'യുടെയും കുട്ടിക്കാലം ദൃശ്യവത്‍കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്‍ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. 'വീര രാജ വീര' എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവര്‍ ആലപിച്ച 'ശിവോഹം' എന്ന ഗാനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും 'പൊന്നിയിൻ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആരോപണം അടിസ്ഥാനരഹിതം, ‍നിയമപരമായി മുന്നോട്ട്; ഡേറ്റിങ്ങ് ആപ്പ് വിവാദത്തിൽ പ്രതികരിച്ച് അക്ബർ ഖാൻ
'എന്റെ ക്ലാസ്മേറ്റായിരുന്നു', ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനീകാന്ത്, ഏഷ്യാനെറ്റ് ന്യൂസിൽ പ്രതികരണം