നായകനായി മണികണ്ഠന്‍ ആചാരി, 'രണ്ടാം മുഖം' തിയേറ്ററിലേക്ക്

Published : Sep 27, 2022, 12:17 PM IST
നായകനായി മണികണ്ഠന്‍ ആചാരി, 'രണ്ടാം മുഖം' തിയേറ്ററിലേക്ക്

Synopsis

മണികണ്ഠൻ ആചാരി നായകനാകുന്ന ചിത്രം റിലീസിന് തയ്യാറായി.

അഭിനയപ്രതിഭ മണികണ്ഠന്‍ ആചാരി വീണ്ടും പ്രേക്ഷകരെ വിസ്‍യിപ്പിക്കാന്‍ ഒരുങ്ങുന്നു. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം 'രണ്ടാം മുഖം'റിലീസിനൊരുങ്ങി. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ചിത്രം ഉടനെ തിയേറ്ററിലെത്തും.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. കൃഷ്‍ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'രണ്ടാംമുഖം'.  മിഴി, ദിനം, നോര്‍ത്ത് എന്‍റ് അപ്പാര്‍ട്ട്മെന്‍റ്സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  സഹദ് നടേമ്മല്‍.

കൃഷ്‍ണജിത്ത് എസ് വിയജന്‍. ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്‍പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍. എഡിറ്റിംഗ് ഹരി മോഹന്‍ദാസ്. സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന  ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പിആര്‍ഒ  പിആര്‍ സുമേരന്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ് വിഷ്‍ണു രഘു.

Read More: തിയറ്ററുകളില്‍ വിജയക്കൊടി പാറിച്ച 'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാമിയോ റോളിൽ ആ സൂപ്പർതാരവും?; കരിയറിലെ ഏറ്റവും കൂടുതൽ ഫൈറ്റ് രംഗങ്ങളുള്ള സിനിമ..; ടിക്കി ടാക്കയെ കുറിച്ച് ആസിഫ് അലി
ലൈംഗികാതിക്രമ കേസ്; 'മഞ്ഞുമ്മല്‍ ബോയ്‍സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം