
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍. വ്യക്തിപരമായ പല കാര്യങ്ങളും മറ്റു മത്സരാര്‍ഥികളെപ്പോലെ മണിക്കുട്ടനും ബിഗ് ബോസില്‍ വച്ച് പങ്കുവച്ചിരുന്നു. അതിലൊന്നായിരുന്നു അടുത്ത സുഹൃത്തായ റിനോജിന്‍റെ അപ്രതീക്ഷിത വിയോഗം. ബിഗ് ബോസ് ഗ്രാന്‍ഡ് ഓപ്പണിംഗ് വേദിയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മോഹന്‍ലാലിനു മുന്നില്‍ വിതുമ്പിയ മണിക്കുട്ടന്‍ ആത്മസുഹൃത്തിനെക്കുറിച്ച് പറയാനുള്ള ഒരു ടാസ്‍കിനിടെ റിനോജുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഉറ്റസുഹൃത്തിന്‍റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞ കാര്യം പങ്കുവെക്കുകയാണ് മണിക്കുട്ടന്‍.
"നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്‍റെ ഓർമകളിലൂടെ ഇന്നും കടന്നു പോകുന്നു.. ഒരിക്കലും മറക്കാനാവില്ലെടാ നിന്നെ", റിനോജിനൊപ്പമുള്ള തന്‍റെ ചിത്രത്തിനൊപ്പം മണിക്കുട്ടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബിഗ് ബോസില്‍ മണിക്കുട്ടന്‍റെ സഹമത്സരാര്‍ഥിയും സുഹൃത്തുമായിരുന്ന ഡിംപല്‍ ഭാലും ഡിംപലിന്‍റെ ചേച്ചി തിങ്കള്‍ ഭാലും ഈ പോസ്റ്റിന് കമന്‍റുമായി എത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ സ്നേഹം ഏറ്റുവാങ്ങുന്ന മണിക്കുട്ടനെ കണ്ട് റിനോജ് ഇന്ന് ഏറെ സന്തോഷിക്കുന്നുണ്ടാവുമെന്നും നിങ്ങളുടെ സൗഹൃദം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നുമാണ് ഡിംപലിന്‍റെ കമന്‍റ്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. സീസണ്‍ 3ന് വേദിയായ തമിഴ്നാട്ടിലെ കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം മൂലം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മറിച്ച് 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഷോ അവസാനിപ്പിച്ച ദിവസം അവശേഷിച്ച എട്ട് മത്സരാര്‍ഥികളില്‍ നിന്ന് പ്രേക്ഷകവോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. ഇതനുസരിച്ചുള്ള ഒരാഴ്ചത്തെ വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ അയവു വന്നതിനുശേഷം ഗ്രാന്‍ഡ് ഫിനാലെ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര, അനൂപ് കൃഷ്‍ണന്‍ എന്നിവരില്‍ ഒരാള്‍ ആയിരിക്കും ടൈറ്റില്‍ വിജയി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ