നസീറുദ്ദിൻ ഷാ നാളെ ആശുപത്രി വിട്ടേക്കും

Web Desk   | Asianet News
Published : Jul 01, 2021, 04:10 PM ISTUpdated : Jul 01, 2021, 04:11 PM IST
നസീറുദ്ദിൻ ഷാ നാളെ ആശുപത്രി വിട്ടേക്കും

Synopsis

മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് നസീറുദ്ദിൻ ഷായെ അഡ്‍മിറ്റ് ചെയ്‍തിരിക്കുന്നത്.  

നടൻ നസീറുദ്ദിൻ ഷായുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് നസീറുദ്ദിൻ ഷാ ചികിത്സയില്‍ കഴിയുന്നത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ ആശുപത്രി വിട്ടേക്കും എന്നാണ് വാര്‍ത്തകള്‍.

നസീറുദ്ദിൻ ഷാ നല്ല രീതിയില്‍ പോകുന്നു. മിക്കവറാം നാളെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്നും സെക്രട്ടറി ജയ്‍രാജ് അറിയിച്ചു. ഭാര്യയും നടിയുമായ രത്‍ന പതാക് ഷായ്‍ക്കൊപ്പമാണ് നസീറുദ്ദിൻ ഷാ ആശുപത്രിയില്‍ ചികിത്സയ്‍ക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസുഖം ഗുരുതരമല്ലെന്ന് രത്‍ന പതാക് ഷായും അറിയിച്ചു.

മക്‍ബൂല്‍, ജാനെ ഭി ദു യാരോ, മസൂം, നിശാന്ത് തുടങ്ങിയവയാണ് നസീറുദ്ദിൻ ഷായുടെ പ്രധാന സിനിമകള്‍.

രാജ്യം പദ്‍മഭൂഷണ്‍ നല്‍കി നസീറുദ്ദിൻ ഷായെ ആദരിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തുംപ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ