നിവിൻ പോളിയുടെ നായികയായ ഈ താരത്തെ മനസിലായോ?

By Web TeamFirst Published Jun 18, 2021, 1:39 PM IST
Highlights

നിവിൻ പോളിയുടെ ജോഡിയായി നായകിയായ താരത്തിന്റ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നു.

മലയാളത്തിന്റെ ബാലതാരങ്ങളില്‍ മുൻനിരയിലായിരുന്നു മഞ്‍ജി മോഹന്റെ സ്ഥാനം. കളിയൂഞ്ഞാല്‍ എന്ന സിനിമയില്‍ തുടക്കം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി. പ്രിയം എന്ന സിനിമയിലും ബാലതാരമായി ശ്രദ്ധ നേടുകയും പിന്നീട് നായികയായി വളരുകയും ചെയ്‍ത മഞ്‍ജിമ മോഹന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോയാണ്  മഞ്‍ജിമ മോഹൻ പങ്കുവെച്ചിരിക്കുന്നത്. ത്രോ ബാക്ക് ചിത്രമെന്ന് മാത്രമാണ് ക്യാപ്ഷൻ. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മഞ്‍ജിമ മോഹന്റെ കുട്ടിത്തത്തെ കുറിച്ച് എല്ലാവരും പറയുന്നത്.

ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. 

ഒരു വടക്കൻ സെല്‍ഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ ജോഡിയായിട്ടായിരുന്നു ആദ്യമായി നായികയായത്. ഗണിതശാസ്‍ത്രത്തില്‍ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മഞ്‍ജിമ മോഹൻ നായികയായിട്ടുണ്ട്. തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്‍ജിമ മോഹന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

click me!