'ഓരോ ദിവസത്തിനുമായിരുന്നു പ്രതിഫലം'; ബിഗ് ബോസിൽ നിന്നും ലഭിച്ച തുക വെളിപ്പെടുത്തി മ‍ഞ്ജു പത്രോസ്

Published : Sep 24, 2026, 03:26 PM IST
Manju Pathrose

Synopsis

ബിഗ് ബോസില്‍ ലഭിച്ച പ്രതിഫലം.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്തെത്തിയ മഞ്ജു പത്രോസ് അഭിനയ രംഗത്തെത്തിയ താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ബിഗ്ബോസിൽ തനിക്കു ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മ‍ഞ്ജു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസിൽ നിന്ന് ലഭിച്ച വരുമാനത്തെക്കുറിച്ചും അതുമൂലം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും മഞ്ജു തുറന്നു പറഞ്ഞത്. ബിഗ് ബോസിൽ 50 ദിവസം കൊണ്ട് 22 ലക്ഷത്തിലേറെ രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നാണ് മഞ്ജു പത്രോസ് വെളിപ്പെടുത്തിയത്.

"അന്നെനിക്ക് ബിഗ് ബോസിൽ പോകുക അത്യാവശ്യം ആയിരുന്നു. ആ സമയത്ത് ഒരോ ദിവസത്തിനുമായിരുന്നു പ്രതിഫലം. ഒരു ദിവസം എനിക്ക് ലഭിച്ചിരുന്നത് 45,000 രൂപയാണ്. ബിഗ് ബോസിൽ ആകെ 50 ദിവസമാണ് ഞാൻ നിന്നത്. അങ്ങനെ നോക്കുമ്പോൾ 22 ലക്ഷത്തിലധികം രൂപ പ്രതിഫലമായി ലഭിച്ചു. ഈ പണം കൊണ്ട് ഞാനൊരു ലക്ഷപ്രഭു ഒന്നും ആയിട്ടില്ല. എന്നാൽ, ബിഗ് ബോസിൽ പോയതുകൊണ്ട് മാത്രമാണ് ഞാൻ സാമ്പത്തികമായി ഒന്നു സെറ്റിലായത് എന്ന് ഇന്നും ഞാൻ ഉറച്ചു പറയും. തികച്ചും സത്യസന്ധമായ കാര്യമാണത്. ആ പണം കൊണ്ടാണ് കടങ്ങൾ വീട്ടി സ്ഥലം വാങ്ങിയത്. ആ തുക കൊണ്ട് മാത്രം വീട് പണിയാൻ തികയില്ലായിരുന്നു. തുടർന്ന് കഠിനാധ്വാനം ചെയ്തും ലോൺ എടുത്തുമാണ് വീട് പണി പൂർത്തിയാക്കിയത്. എന്നാലും ഒരു അടിത്തറയിടാൻ സഹായിച്ചത് ബിഗ് ബോസ് തന്ന തുകയാണ്'', എന്നാണ് മഞ്ജു പത്രോസ് അഭിമുഖത്തിൽ പറയുന്നത്. ബിഗ് ബോസിൽ പോയി വന്നപ്പോൾ കൂടുതൽ സ്ട്രോങ്ങ് ആയെന്നും മഞ്ജു പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കാലങ്ങളായി എനിക്കറിയാവുന്ന അതേ പെൺകുട്ടി'; സഹോദരിയുടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ഗബ്രി
കുതിപ്പ് തുടര്‍ന്ന് സൂരിയുടെ മണ്ടാടി, കളക്ഷൻ കണക്കുകള്‍