മകള്‍ ദയയ്ക്ക് എതിരായ സൈബര്‍ അധിക്ഷേപം; ആദ്യ പ്രതികരണവുമായി മഞ്ജു പിള്ള

Published : Jul 21, 2026, 11:39 AM IST
manju pillai reacts fot the first time about cyber abuse against her daughter daya sujith

Synopsis

മകൾ ദയയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടേയും സിനിമാറ്റോഗ്രാഫർ സുജിത്ത് വാസുദേവിന്റെയും മകൾ ദയയ്ക്ക് എതിരായ വിമർശനങ്ങളുടെ പ്രതികരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എങ്ങും. ഷെഫീന ബീവി എന്ന വ്ലോഗർ ദയയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് വളരെ മോശം രീതിയിൽ സംസാരിച്ചതാണ് വിവാദങ്ങൾ വഴിവച്ചത്. ഈ വിവാദങ്ങളെക്കുറിച്ചെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദയയും മഞ്ജു പിള്ളയും.

''ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുണ്ട്, ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും താത്പര്യമില്ല. കുട്ടികളാണെങ്കിലും ആരാണെങ്കിലും ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കിൽ അവരവരുടെ പാഷൻ ഫോളോ ചെയ്യുക. നിങ്ങളുടെ ജീവിതം ജീവിക്കുക, ഇഷ്ടമുള്ളതെല്ലാം ചെയ്യുക. ഒരു ജീവിതമേ ഉള്ളൂ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ, ആരെയും ഉപദ്രവിക്കാതെ ജീവിക്കുക. നിങ്ങളുടെ മക്കളെ പിന്തുണയ്ക്കുക'', മഞ്ജു പിള്ള വീഡിയോയിൽ പറഞ്ഞു.

''ഇതൊന്നും ഒരു തരത്തിലും എന്നെ ബാധിക്കാൻ പോകുന്നില്ല. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളെ പറയുമ്പോൾ ഒരമ്മ എന്ന രീതിയിൽ നമുക്കൊരു വേദന ഉണ്ടാകുമല്ലോ. ആ വേദന ഉണ്ട്. പേടിയോ മറ്റെന്തെങ്കിലുമോ അല്ല. എന്റെ കുഞ്ഞിനെ പറഞ്ഞപ്പോൾ ഉണ്ടായ വലിയ വേദന ഉണ്ട്. പിന്നെ ഇക്കാര്യത്തിൽ എന്റെ പ്രതികരണം എന്നു പറഞ്ഞ് മുൻപത്തെ പല വീഡിയോകളും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴല്ലാതെ ഇക്കാര്യത്തിൽ ആരോടും ഒന്നും ഞാൻ സംസാരിച്ചിട്ടില്ല'', എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.

''ഒരുപാടു പേർ എനിക്ക് മെസേജ് അയക്കുന്നുണ്ട്. അതിൽ രണ്ട് ടീനേജ് പെൺകുട്ടികളുടെ അമ്മയായ ഒരാളുടെ മെസേജ് ഉണ്ടായിരുന്നു. മോൾ ആ ഫോട്ടോഷൂട്ടിൽ ഇട്ട ഡ്രസ് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ കുട്ടികൾ ഇട്ടാലും ഇഷ്ടപ്പെടില്ല. പക്ഷേ, ഒരമ്മ എന്ന രീതിയിൽ ഞാൻ മോൾക്ക് എന്റെ അനുഗ്രഹം നൽകുന്നു എന്നാണ് പറഞ്ഞത്. എന്തു മനോഹരമായിട്ട്, എത്ര ബഹുമാനത്തോടെയാണ് അവർ പറഞ്ഞത്. ഞാൻ ചെയ്യുന്ന കാര്യങ്ങൾ മൂലം മറ്റാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. പിന്നെന്തിന് അതിൽ നിന്നും പിൻമാറണം?'', എന്നായിരുന്നു ദയയുടെ ചോദ്യം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പൊലീസ് ഗുണ്ടകളെപ്പോലെ, ദേഹമാകെ നീറുന്നു'; സിജെപി സമരത്തില്‍ പങ്കെടുത്ത ദിയ സന പറയുന്നു
വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ടീമിന്റെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഗാട്ട കുസ്തി 2’ യിലെ "തങ്ക മകളേ" വീഡിയോ ഗാനം പുറത്ത്