സിനിമ നയരൂപീകരണ കമ്മിറ്റിയെ ചൊല്ലി വിവാദം; രാജീവ് രവിയും മഞ്ജു വാര്യറും പിന്മാറി

Published : Jul 24, 2023, 08:08 PM ISTUpdated : Jul 24, 2023, 08:53 PM IST
സിനിമ നയരൂപീകരണ കമ്മിറ്റിയെ ചൊല്ലി വിവാദം; രാജീവ് രവിയും മഞ്ജു വാര്യറും പിന്മാറി

Synopsis

അസൗകാര്യം ഉന്നയിച്ച് രാജീവ് രവിയും മഞ്ജു വാര്യറും കമ്മിറ്റിയിൽ നിന്ന് പിന്മാറി. ആലോചന നടത്താത്തതിൽ ഫിലിം ചേമ്പർ പ്രതിഷേധിച്ചപ്പോൾ എല്ലാവരെയും ഉൾപെടുത്താൻ ആകില്ല എന്നായിരുന്നു സംസ്ക്കാരിക മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിയെ ചൊല്ലി വിവാദം. അസൗകാര്യം ഉന്നയിച്ച് രാജീവ് രവിയും മഞ്ജു വാര്യറും കമ്മിറ്റിയിൽ നിന്ന് പിന്മാറി. ആലോചന നടത്താത്തതിൽ ഫിലിം ചേമ്പർ പ്രതിഷേധിച്ചപ്പോൾ എല്ലാവരെയും ഉൾപെടുത്താൻ ആകില്ല എന്നായിരുന്നു സംസ്ക്കാരിക മന്ത്രിയുടെ പ്രതികരണം.

കെഎസ്‍എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ അധ്യക്ഷൻ ആയാണ് കഴിഞ്ഞ ദിവസം നയ രൂപീകരണ കമ്മിറ്റി ഉണ്ടാക്കിയത്. ഫിലിം ചേമ്പർ, നിർമ്മാതാക്കൾ ഡബ്ലിയുസിസി തുടങ്ങിയ സംഘടനാകളുമായി ഒരു ചർച്ചയും നടത്തിയില്ല എന്നാണ് പ്രധാന പരാതി. തന്നോട് ആലോചിക്കാതെ അംഗം ആക്കിയതിൽ എതിർപ്പ് അറിയിച്ചാണ് രാജീവ് രവി പിമാറിയത്. ജോലി തിരക്ക് ഉന്നയിച്ചാണ് മഞ്ജു വാര്യർ അസൗകര്യം അറിയിച്ചത്. പരാതികൾ തള്ളുക ആണ് സർക്കാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദേശം വീണ്ടും വിലയിരുത്താലും പുതിയ കമ്മിറ്റിയുടെ അജണ്ടയാണ്. കൊട്ടി ഘോഷിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടും ശുപാർശയിൽ സർക്കാർ മെല്ലെപ്പൊക്കിലാണ്. റിപ്പോർട്ട് പഠിക്കാൻ ഉദ്യോഗസ്ഥ സമിതി ഉണ്ടാക്കിയതിന് പിന്നാലെയാണ് വീണ്ടും പഠനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു