സിജു വിൽസൺ നായകനാകുന്ന ‘ഇന്നു മുതൽ’; കൗതുകമുണർത്തി പോസ്റ്റർ

Web Desk   | Asianet News
Published : Dec 09, 2020, 11:23 PM IST
സിജു വിൽസൺ നായകനാകുന്ന ‘ഇന്നു മുതൽ’; കൗതുകമുണർത്തി പോസ്റ്റർ

Synopsis

വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തിൽ വരുന്ന ചിത്രം, വ്യത്യസ്തമായ ഒരു കഥയുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സിജു വിൽ‌സണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറക്കി. മഞ്ജു വാര്യർ ആണ് കൗതുകമുണർത്തുന്ന പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിമൽ കുമാർ കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. ‌

വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തിൽ വരുന്ന ചിത്രം, വ്യത്യസ്തമായ ഒരു കഥയുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ ഒരു നല്ല താര നിര തന്നെ ഇന്ന് മുതലിന്റെ ഭാഗമായുണ്ട്. 

രജീഷ് മിഥില തിരക്കഥ രചിച്ച ഇന്നു മുതലിന്റെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക്കും എഡിറ്റിംഗ് ജംസീൽ ഇബ്രാഹിമുമാണ്. ആൻ സരികയാണ് വസ്ത്രാലങ്കാരം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തലസ്ഥാനത്ത് ഇനി സിനിമാപ്പൂരം; ഐഎഫ്എഫ്കെയുടെ 30-ാം എഡിഷന് പ്രൗഢഗംഭീരമായ തുടക്കം
'മനസിലാക്കുന്നു, ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല'; ശിക്ഷാവിധിയില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്