കടുത്ത ആരാധികയെന്ന് മഞ്‍ജു വാര്യര്‍, താരത്തിന് മറുപടിയുമായി നയൻതാര

Published : Sep 07, 2023, 01:45 PM IST
കടുത്ത ആരാധികയെന്ന് മഞ്‍ജു വാര്യര്‍, താരത്തിന് മറുപടിയുമായി നയൻതാര

Synopsis

മഞ്‍ജു വാര്യര്‍ക്ക് മറുപടിയുമായി നയൻതാരയും രംഗത്ത് എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.

നയൻതാര ഷാരൂഖ് ഖാന്റെ നായികയായി ആദ്യമായി എത്തിയിരിക്കുകയാണ്. ഇന്ന് പ്രദര്‍ശനത്തിനെത്തിയ ജവാൻ എന്ന ചിത്രത്തിലാണ് നയൻതാര ഷാരൂഖ് ഖാന്റെ നായികയായത്. നയൻതാരയുടെ ജവാന് മഞ്‍ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. മഞ്‍ജു വാര്യര്‍ക്ക് മറുപടിയുമായി നയൻതാരയും രംഗത്ത് എത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്‍ജു വാര്യര്‍ കുറിച്ചത്. കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും മഞ്‍ജു വാര്യര്‍ എഴുതി. പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. വളരെ സ്വീറ്റാണ് താങ്കള്‍ എന്ന് പറഞ്ഞ നയൻതാര നന്ദിയും രേഖപ്പെടുത്തി.

പൊലീസ് ഓഫീസറായിട്ടാണ് നയൻതാര ഷാരൂഖ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നയൻതാരയ്‍ക്ക് മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. വെറുമൊരു നായിക എന്നതില്‍ ഉപരിയായി ചിത്രത്തില്‍ നയൻതാരയ്‍ക്ക് കരുത്തുറ്റ വേഷമാണ്. ഒരു കുഞ്ഞിന്റെ അമ്മയുമായി നയൻതാര ചിത്രത്തില്‍ എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നയൻതാരയുടെ പ്രകടനത്തെ പ്രേക്ഷകര്‍ എടുത്ത് പറഞ്ഞ് പ്രശംസിക്കുന്നുണ്ട്. ഷാരൂഖ് ഖാനേക്കാളും നായികയായ നയൻതാരയാണ് ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത് എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും നയൻതാരയുടെ മികച്ച വേഷമാണ് ചിത്രത്തില്‍ എന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഷാരൂഖ് ഖാന്റെയുടെയും നയൻതാരയുടെയും ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്  അറ്റ്‍ലിയാണ്. അറ്റ്‍ലിയും ഷാരുഖും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി വില്ലനായി എത്തിയിരിക്കുന്നു. ഷാരൂഖിന്റെ പഠാന്റെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ ജവാൻ തിരുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് അങ്ങനെയാണ് വ്യക്തമാകുന്നത്. എന്നാല്‍ ആരാധകരില്‍ ചിലര്‍ക്ക് ജവാൻ ചിത്രം അത്ര രസിച്ചിട്ടുമില്ല. തമിഴ് പാറ്റേണില്‍ ഉള്ള ഒരു ചിത്രത്തില്‍ ഷാരൂഖ് ഖാൻ അത്ര യോജിക്കുന്നില്ല എന്ന പ്രതികരണങ്ങളുമുണ്ട്.

Read More: പഠാനെ മറികടക്കുമോ അറ്റ്‍ലിയുടെ ജവാൻ, ആദ്യ പ്രതികരണങ്ങള്‍, മാസായി ഷാരൂഖ് ഖാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍