ചെന്നൈയില്‍ മാത്രം 269 ഷോകള്‍, ശനിയാഴ്ച 'മഞ്ഞുമ്മല്‍ ബോയ്സ്' ലോക്ക് ആക്കി; ടിക്കറ്റ് കിട്ടാനില്ല !

Published : Mar 02, 2024, 01:44 PM IST
ചെന്നൈയില്‍ മാത്രം 269 ഷോകള്‍, ശനിയാഴ്ച 'മഞ്ഞുമ്മല്‍ ബോയ്സ്' ലോക്ക് ആക്കി; ടിക്കറ്റ് കിട്ടാനില്ല !

Synopsis

കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. 

ചെന്നൈ: ഇറങ്ങി ഒരു വാരം ആകുമ്പോഴും തീയറ്ററില്‍ ആളെ നിറയ്ക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. വലിയ താരനിരയില്ലാതെ എത്തിയ ചിത്രം എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറാന്‍ പോവുകയാണ്. 50 കോടി ആകെ കളക്ഷന്‍ കഴിഞ്ഞ് കുതിക്കുന്ന ചിത്രം 100 കോടി കടക്കും എന്നാണ് സോഷ്യല്‍ മീഡിയ ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. 

അതേ സമയം കേരളത്തിന് പുറത്തും  'മഞ്ഞുമ്മല്‍ ബോയ്സ്' വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. തമിഴില്‍ ഇതിനകം തന്നെ ചിത്രം ഹിറ്റായി മാറിയിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടില്‍ മാത്രം 200ലേറെ ഷോകളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. .പ്രേമം, ബാം​ഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം മാറിയിട്ടുണ്ട്. 

കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും വരാത്ത ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നുവെന്നും. പരീക്ഷ സീസണില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഹൈപ്പാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ഏറ്റവും പുതിയ അപ്ഡേറ്റില്‍ ചെന്നൈയില്‍ മാത്രം ശനിയാഴ്ച 269 ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെതായി നടക്കുന്നത്. അതില്‍ മള്‍ട്ടിപ്ലെക്സുകളിലും മറ്റും ഇതിനകം പലഷോകളും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ബുക്ക് മൈ ഷോ, പേടിഎം പോലുള്ള സൈറ്റുകളില്‍ കാണിക്കുന്നത്. ചെന്നൈയിലെ മാത്രം അവസ്ഥയാണ് ഇത്. മറ്റ് നഗരങ്ങളിലും ഇതേ അവസ്ഥ തുടരുകയാണ്.

മഞ്ഞുമ്മല്‍ ബോയ്‍സ് ചിദംബരമാണ് സംവിധാനം ചെയ്‍തിരിക്കുന്നത്.  സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. 

കെ.ജി.എഫ് സംഗീത സംവിധായകന്‍ ഉണ്ണി മുകുന്ദൻ ചിത്രത്തിന് സംഗീതം നല്‍കും

ലോക ബോക്സോഫീസില്‍ അത്ഭുതമായി വിസ്മയ ചിത്രം ഡ്യൂൺ പാര്‍ട്ട് 2; ഗംഭീര ഓപ്പണിംഗ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍