Asianet News MalayalamAsianet News Malayalam

ലോക ബോക്സോഫീസില്‍ അത്ഭുതമായി വിസ്മയ ചിത്രം ഡ്യൂൺ പാര്‍ട്ട് 2; ഗംഭീര ഓപ്പണിംഗ്

ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിലെ വ്യാഴാഴ്ചത്തെ പ്രിവ്യൂ അടക്കം ചിത്രം 50 മില്ല്യണ്‍ യുഎസ് ഡോളര്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

Dune Part 2 Box Office Timothee Chalamet visual Magnum Opus Already Crosses 50 Million vvk
Author
First Published Mar 2, 2024, 12:43 PM IST

ഹോളിവുഡ്: തിമോത്തി ഷലാമെ പ്രധാന വേഷത്തില്‍ എത്തുന്ന ഡ്യൂൺ 2 ആഗോള ബോക്സോഫീസില്‍ തരംഗമാകുകയാണ്. ലോകമെങ്ങും റിലീസായ ദൃശ്യ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ബ്രാഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രീസെയില്‍ ലഭിച്ചിരുന്നു. ഇത് ആദ്യത്തെ ബോക്സോഫീസ് കണക്കുകളിലും പ്രതിഫലിക്കുതാണ്.  

ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിലെ വ്യാഴാഴ്ചത്തെ പ്രിവ്യൂ അടക്കം ചിത്രം 50 മില്ല്യണ്‍ യുഎസ് ഡോളര്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. പ്രിവ്യൂ അടക്കം ചിത്രം വെള്ളിയാഴ്ച നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ 30 മുതല്‍ 34 മില്ല്യണ്‍ വരെ കളക്ഷന്‍ നേടി. നോര്‍ത്ത് അമേരിക്കയില്‍ 4701 തീയറ്ററുകളിലാണ് ചിത്രം റിലീസായത്. നോര്‍ത്ത് അമേരിക്കയില്‍ മാത്രം ആദ്യവാരാന്ത്യത്തില്‍ ഡ്യൂണ്‍ പാര്‍ട്ട് 2 70 മുതല്‍ 80 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടുമെന്നാണ് വിവരം.

അതേ സമയം അമേരിക്കയ്ക്ക് പുറത്ത് 55 ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെയെല്ലാം ചേര്‍ത്ത് 20.8 മില്ല്യണ്‍ യുഎസ് ഡോളര്‍ ചിത്രം നേടിയെന്നാണ് വിവരം. 190 മില്ല്യണ്‍ ഡോളര്‍ ചിലവിലാണ് ചിത്രം വാര്‍ണര്‍ ബ്രേദേഴ്സ് ഒരുക്കിയത്. ചിത്രം ആദ്യവാരത്തില്‍ തന്നെ ഇപ്പോഴത്തെ ബുക്കിംഗ് നിരക്കും ബോക്സോഫീസ് പ്രതികരണവും ലഭിച്ചാല്‍ 90 ശതമാനം മുടക്കുമുതല്‍ തിരിച്ചുപിടിക്കും എന്നാണ് റിപ്പോര്‍ട്ട്. 

2021 കൊവിഡ് കാലത്ത് പുറത്തിറങ്ങിയ ഡ്യൂൺ അതിന്‍റെ ആദ്യ വാരാന്ത്യത്തിൽ 41 മില്യൺ ഡോളറും ലോകമെമ്പാടുമായി 402 മില്യൺ ഡോളറും നേടി. അന്ന് കൊവിഡ് കാലത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എച്ച്ബിഒ മാക്സ് ഒടിടിയിലും തീയറ്ററിലും ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്തത്. 

അതേ സമയം ഡ്യൂണ്‍ 2 വന്‍ അഭിപ്രായമാണ് നേടുന്നത്. ശരിക്കും ദൃശ്യ വിസ്മയം എന്നാണ് വിവിധ റിവ്യൂകളില്‍ വിശേഷിക്കപ്പെടുന്നത്. ഫ്രാങ്ക് ഹെർബെർട്ടിന്‍റെ സയൻസ് ഫിക്ഷൻ നോവലായ ഡ്യൂണിനെ അധികരിച്ചാണ് ഡെനിസ് വില്ലെന്യൂവ്  ഡ്യൂണ്‍ ചലച്ചിത്ര പരമ്പര ഒരുക്കിയത്.

'ഒരു ഭാരത സർക്കാർ ഉത്പന്നം' സിനിമയുടെ പേരിലെ 'ഭാരതം' വെട്ടണമെന്ന് സെന്‍സര്‍ ബോര്‍ഡ്

തമിഴകത്തും ബോക്സോഫീസ് ഭൂകമ്പം; പക്ഷെ തമിഴര്‍ 'മഞ്ഞുമ്മല്‍ ബോയ്സിനെ' വിളിക്കുന്നത് ഇങ്ങനെ; അതിന് കാരണമുണ്ട് !
 

Latest Videos
Follow Us:
Download App:
  • android
  • ios